തുഷാറിന്‍റെ ചെക്ക് കേസ്; ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നെന്ന് വെള്ളാപ്പള്ളി

ചെക്ക് കേസില്‍ തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചേര്‍ത്തലയില്‍ നടക്കുന്ന എസ്എന്‍ഡിഡി ട്രസ്റ്റ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല. അദ്ദേഹം കുറച്ചുകൂടി മാന്യമായ സമീപനം സ്വീകരിക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദുബായിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് കാര്യങ്ങളറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ വിളിച്ച് അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ ഗൂഢാലോചനയില്ലെന്ന് തുഷാര്‍ തന്നെ പറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഗൂഢാലോചന നടത്തിയെന്ന് ശ്രീധരന്‍ പിള്ള എന്തിന് പറഞ്ഞ് നടക്കുന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കരുത്.അയാള്‍ നല്ലൊരു അഭിഭാഷകനാണ്. പക്ഷേ തലയില്‍ തലച്ചോറില്ലെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

തുഷാറിന്‍റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടു. സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞതിന് ശേഷം മുഖ്യമന്ത്രി യൂസഫലിയെ വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

Top