വനിതാ മതിലിനൊപ്പം നിന്നില്ലെങ്കില്‍ തുഷാര്‍ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്തേക്കെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോപ്പം തുഷാര്‍ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കില്‍ എസ്.എന്‍.ഡി.പി യില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നു എസ്. എന്‍.ഡി.പി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടിലിലെന്നും ആണത്തവും മാന്യത്യയും ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്തി വിളിച്ച യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കണമായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഹൈന്ദവ സംഘടനകള്‍ക്ക് ഒപ്പം ഇതര മതസംഘടനകളെയും നവോത്ഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ബി.ജെ.പി ഉള്‍പ്പടെയുള്ള ഹൈന്ദവ പശ്ചാത്താലമുള്ള സംഘടനകള്‍ വനിത മതിലില്‍ പങ്കെടുക്കേണ്ടതാണെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top