ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വിജയം..!! അജ്മാന്‍ കോടതി കേസ്..!! തള്ളി മതിയായ രേഖകള്‍ ഹാജരാക്കാനായില്ല

ദുബായ്: ജയിലില്‍ കിടക്കാന്‍ വരെ ഇടയാക്കിയ ചെക്ക് കേസില്‍ അവസാനം ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര് വെള്ളാപ്പള്ളിക്ക് വിജയം. വാദിയായ നാസില്‍ അബ്ദുല്ല സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി അജ്മാന്‍ കോടതി കോടതി കേസ് തള്ളുകയായിരുന്നു. 18 ദിവസത്തിനിടെ നാല് തവണ കോടതി കേസ് പരിഗണിച്ചിട്ടും മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ് തള്ളിയതിനെത്തുടര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ പിടിച്ചുവച്ച പാസ്പോര്‍ട്ടും കോടതി തിരികെ നല്‍കി. നാളെ അദ്ദേഹം നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. അതേസമയം, നീതിയുടെ വിജയമാണ് ഇപ്പോഴത്തേതെന്ന് വിധി വന്ന ശേഷം തുഷാര്‍ പ്രതികരിച്ചു. കേസില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി യുസഫലിക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമ്പത് മില്യന്‍ ദിര്‍ഹം തരാനുണ്ടെന്ന് കാട്ടി തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ കഴിഞ്ഞ മാസമാണ് തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഭൂമി വില്‍ക്കാനെന്ന പേരില്‍ വിളിച്ചു വരുത്തിയ തുഷാറിനെ വ്യാജ കേസില്‍ കുടുക്കുകയായിരുന്നു. ഇതിന് പിന്നാലെ വ്യവസായി യൂസഫലിയുടെ നേതൃത്വത്തില്‍ പണം കെട്ടിവച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. തുഷാറിന്റെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതുകയും ചെയ്തിരുന്നു.

എന്നാല്‍ താന്‍ നാസിലിന് ചെക്ക് നല്‍കിയിട്ടില്ലെന്നും തന്റെ ഒപ്പ് വ്യാജമായി ഉണ്ടാക്കിയതെന്നുമായിരുന്നു തുഷാറിന്റെ നിലപാട്. ഇത് ശരിവയ്ക്കുന്ന വിധം നാസിലിന്റെ ശബ്ദ സന്ദേശവും പിന്നാലെ പുറത്തുവന്നിരുന്നു. തുഷാറിനെതിരെ കേസ് കൊടുക്കാന്‍ നാസില്‍ ചെക്ക് സംഘടിപ്പിച്ചത് മറ്റൊരു സുഹൃത്തില്‍ നിന്നാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പേര് വെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യില്‍ കിട്ടുമെന്നാണ് നാസില്‍ സുഹൃത്തിനോടു പറയുന്നത്. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി നടേശന്‍ പണം തരുമെന്നും നാസില്‍ ഇതില്‍ പറയുന്നുണ്ട്. ഈ ശബ്ദ സന്ദേശവും കേസില്‍ തുഷാറിന് ഗുണമായി.

Top