ഇന്ത്യയില്‍ ‘പുലിയിറങ്ങി !മധുരയില്‍ സംഘര്‍ഷവും കല്ലേറും

ചെന്നൈ: വിജയ്‌യുടെ പുതിയ ചിത്രമായ പുലി റിലീസ് ചെയ്തു. പുലി കേരളത്തിലും റിലീസ് ചെയ്തു. തിങ്ങി നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ റിലീസ് വൈകിയതില്‍ പ്രതിഷേധിച്ച് മധുരയില്‍ സംഘര്‍ഷവും ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. ചിത്രത്തിന്റെ റിലീസ് വൈകിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ തിയറ്ററുകള്‍ക്കു നേരെയും ആരാധകര്‍ കല്ലെറിഞ്ഞു.

ചിത്രത്തിന്റെ നടനും സംവിധായകനും നിര്‍മാതാക്കള്‍ അടക്കമുള്ളവരുടെ വീടുകളില്‍ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് റിലീസ് നീണ്ടുപോകുന്നത്. നികുതിപ്പണം ഇന്നലെ രാത്രി തന്നെ അടച്ചിരുന്നുവെങ്കിലും പ്രദര്‍ശനത്തിനുള്ള ലൈസന്‍സ് ലഭിക്കാത്തതാണ് റിലീസ് വൈകിയതിനു കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയ് നായകനായ ‘പുലി’ സിനിമയുടെ നിര്‍മാണത്തിനു കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണു വിജയ്‌യുടെ വീട്ടില്‍ പരിശോധന നടത്തിയത്. 118 കോടി രൂപ ചെലവിലാണു സിനിമ നിര്‍മിച്ചതെന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. സിനിമാ നിര്‍മാണങ്ങള്‍ക്കു പണം നല്‍കുന്ന മധുര അന്‍പു, രമേഷ് എന്നിവരുടെ ഓഫിസുകളും പരിശോധിച്ചു.ലൈസന്‍സ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണു സിനിമയുടെ റിലീസിങ് വൈകിയിരുന്നു.

Top