മുങ്ങി നടക്കുന്നതിനിടയിലും വിവാഹിതനാകാന്‍ തയ്യാറായി വിജയ് മല്യ; ഇപ്പോഴത്തെ പങ്കാളിയെയാണ് തട്ടിപ്പ് വീരന്‍ വിവാഹം കഴിക്കുന്നത്

ലണ്ടന്‍: കോടികള്‍ വെട്ടിച്ച് ഇപ്പോള്‍ തട്ടിപ്പ്കാരനായി അറിയപ്പെടുന്ന വിജയ്മല്യ ഒരു പ്ലേബോയ് ജീവിതമാണ് നയിച്ചിരുന്നത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പെണ്‍കുട്ടികള്‍ക്കൊപ്പമുല്‌ള വിജയ്മല്യയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ മുങ്ങിനില്‍ക്കുന്ന വിജയ് മല്യ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

സംഭവം വേറന്നുമല്ല തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ കിങ് ഫിഷര്‍ ഉടമ വിജയ് മല്യ മൂന്നാമതും വിവാഹിതനാവാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പങ്കാളിയായ പിങ്കി ലാല്‍വാനിയെ ആണ് 62കാരനായ മല്യ വിവാഹം ചെയ്യുന്നതെന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2011ലാണ് പിങ്കി കിങ് ഫിഷറില്‍ എയര്‍ ഹോസ്റ്റസ് ജോലിക്കായി വിജയ് മല്യയെ സമീപിച്ചത്. ആദ്യം സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് പല വേദികളിലും ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സമീറ ത്യാബ്ജിയും എയര്‍ ഹോസ്റ്റസ് ആയിരുന്നു. ആദ്യത്തെ രണ്ട് ഭാര്യമാരിലായി അദ്ദേഹത്തിന് 3 മക്കളുണ്ട്. സിദ്ധാര്‍ത്ഥ് മല്യ, ലിയാന, താനിയ എന്നിവരാണ് മക്കള്‍.

ഈയടുത്താണ് ഒന്നായതിന്റെ മൂന്നാം വാര്‍ഷികം പിങ്കിയും വിജയ് മല്യയും ആഘോഷിച്ചത്. 2016ലും 2017ലുമാണ് കോടീശ്വരനായ മല്യ വാര്‍ത്തകളില്‍ നിറഞ്ഞത്. 9000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വാര്‍ത്തകളിില്‍ തലക്കെട്ടുകളായത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യയെ ഏപ്രിലില്‍ ലണ്ടനില്‍ വച്ച് സ്‌കോട്ട്ലന്‍ഡ് യാഡ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

ഇന്ത്യ വിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ച വിജയ് മല്യയെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ബ്രിട്ടനില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ വിജയ് മല്യ ഇംഗ്ലണ്ടില്‍ തന്നെ കഴിയുകയാണ്.

മറ്റ് കേസുകളില്‍ ബ്രിട്ടനില്‍ ഒളിച്ചുകഴിയുന്ന ലളിത് മോദി, ടൈഗര്‍ മേമന്‍ എന്നിവരെയും വിട്ടുനല്‍കണമെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ ബ്രിട്ടീഷ് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് പ്രതിനിധികള്‍ ഇരുവര്‍ക്കുമെതിരായ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് മല്യയ്ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി.

Top