യുണൈറ്റഡ് സ്പിരിട്ട്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ വിജയ് മല്ല്യക്ക് കൊടുത്തത് 515 കോടി.

ന്യൂ ഡല്‍ഹി: യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പടിയിറങ്ങാന്‍ വിജയ് മല്യയ്ക്ക് 515 കോടി രൂപ കൊടുത്തതായാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഡിയാഗോ ഏറ്റെടുത്തിരുന്നുവെങ്കിലും വിജയ് മല്യ ചെയര്‍മാന്‍ സ്ഥാനത്തുതന്നെ തുടരുകയായിരുന്നു. മക്കള്‍ക്കൊപ്പം ഇംഗ്ലണ്ടില്‍ സമയം ചെലവഴിക്കാനായാണ് ഈ സ്ഥാനമൊഴിയല്‍ എന്നാണ് വിജയ് മല്യ വ്യക്തമാക്കുന്നത്. യുബി സ്പിരിറ്റ്‌സിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണത്തില്‍ ഏറെ കാലമായി തര്‍ക്കത്തിലായിരുന്നു ഡിയോഗോയും മല്യയും.

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 6.963 കോടിയോളം രൂപയാണ് വായ്പ എടുത്തത്. ഇതു തിരിച്ചടയ്ക്കുന്ന്തില്‍ വീഴ്ച വരുത്തിയതിനാല്‍ പാഞ്ചാബ് നാഷണല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകള്‍ മല്യയെ വില്‍ഫുള്‍ ഡിഫോള്‍ഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐഡിബിഐ നല്‍കിയ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ വിജയ് മല്യയെ സിബിഐ ചോദ്യം ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിങ്ഫിഷറിനെതിരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും അത് അവഗണിച്ച് ഐഡിബിഐ വായ്പ നല്‍കുകയായിരുന്നു. കമ്പനി ഉദ്യോഗസ്ഥരും ഡയറക്ടറും ബാങ്ക് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ചട്ടങ്ങള്‍ ലംഘിച്ച് വായ്പ അനുവദിച്ചത്. കടബാദ്ധ്യതയെത്തുടര്‍ന്ന് 2012ല്‍ തന്നെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

മല്യയുടെ ബംഗളൂരു, മുംബൈ, ഗോവ ഓഫീസുകളില്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു. എയര്‍ലൈന്‍സ് ഡയറക്ടറായ മല്യയെക്കൂടാതെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ.രഘുനാഥന്‍, ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും ഒക്ടോബറില്‍ സിബിഐ കേസെടുത്തിരുന്നു.

Top