
തിരുവനന്തപുരം: അടൂര്‍ പ്രകാശിന്റെയും ബിജു രമേശിന്റെയും മക്കളുടെ വിവാഹ ചടങ്ങിന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പോയതിനെതിരെ വിഎം സുധീരന്‍ പ്രതികരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ചടങ്ങില്‍ പങ്കെടുത്തത് തെറ്റാണെന്നായിരുന്നു വിഎം സുധീരന്‍ പറഞ്ഞത്.
ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. പരസ്യപ്രസ്താവന നടത്തരുതെന്ന ഹൈക്കാമന്റ് നിര്‍ദേശം സുധീരന് ലംഘിച്ചെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയച്ചടങ്ങിന് പോയതിനാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ സുധീരന്‍ ആഞ്ഞടിച്ചത്. ചടങ്ങില്‍ പങ്കെടുത്തത് തെറ്റാണെന്ന് സുധീരന്‍ ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച ആളാണ് ബിജു എന്ന് ഇരുവരും മറക്കരുതായിരുന്നെന്നാണ് സുധീരന്‍ പറഞ്ഞത്. നേതാക്കള്‍ കുറച്ചുകൂടി ഔചിത്യമര്യാദ പാലിക്കണമെന്നും ജനങ്ങളില്‍ ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു