പുരസ്കാര ജേതാക്കളായ കലാപ്രതിഭകളോട് മാപ്പു പറയാൻ കേന്ദ്രസർക്കാർ തയ്യാറാകണം.: വി.എം.സുധീരൻ

ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് വൻ വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിവച്ച കേന്ദ്രസർക്കാർ വീണിടത്ത് കിടന്ന് ഉരുളുക യാണ്.കഴിഞ്ഞ 65 വർഷമായി നിലനിന്നുവരുന്ന പാരമ്പര്യത്തിൽ നിന്നും വ്യതിചലിക്കുന്നതിന് തൃപ്തികരവും വിശ്വാസയോഗ്യവുമായ ഒരു വിശദീകരണവും നൽകാൻ കേന്ദ്ര സർക്കാരിന് ഇതേവരെ കഴിഞ്ഞിട്ടില്ല.പ്രോട്ടോക്കോൾ എന്നത് കാലങ്ങളായി അംഗീകരിക്കപ്പെട്ടു വരുന്ന നടപടിക്രമങ്ങളുടെ ലിഖിത രൂപമാണ്.

ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ ധാരണ പിശക് വന്നാൽ നേരിട്ട് കണ്ട് പതിവ് രീതി രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ഇക്കാര്യത്തിൽ അതി ഗുരുതരമായ വീഴ്ചയാണ് കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇനിയും ന്യായീകരണങ്ങൾ പറഞ്ഞ് കൂടുതൽ മോശമാകാതെ തെറ്റ് സമ്മതിച്ച് രാജ്യത്തോടും നമ്മുടെ അഭിമാന ജനങ്ങളായ പുരസ്കാര ജേതാക്കളായ കലാപ്രതിഭകളോട് മാപ്പു പറയാനും ഇത്തരം തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പു നൽകാനും കേന്ദ്രസർക്കാർ തയ്യാറാവുകയാണ് വേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top