മണ്ണാർക്കാട് കൊലപാതകം:അപലപനീയവും പ്രതിഷേധാർഹവും വി.എം.സുധീരൻ

മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകനായ സഫീറിനെ കുത്തിക്കൊലപ്പെടുത്തിയ നിഷ്ഠൂര സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ശുഹൈബിനെ കൊലപ്പെടുത്തിയതിന്റെ ആഘാതത്തിൽ നിന്നും കേരളം മുക്തമാകുന്നതിന് മുമ്പ് തന്നെ ഇത്തരത്തിലൊരു കൊലപാതകമുണ്ടായത് ക്രമസമാധാന നിലയുടെ സമ്പൂർണ്ണ തകർച്ചയാണ് വ്യക്തമാക്കുന്നത്.ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ദയനീയ പരാജയമാണെന്ന പൊതുവികാരം ഇതോടെ കൂടുതൽ ശക്തിപ്പെട്ടിരിക്കയാണ്. മാനാഭിമാനം തെല്ലെങ്കിലും ഉണ്ടെങ്കിൽ ഇനിയെങ്കിലും ആ ചുമതലയിൽ നിന്നും സ്വയം ഒഴിയാൻ അദ്ദേഹം തയ്യാറാകണം.കൊലയാളികൾക്കെതിരെ കർശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണം.

Top