കാര്‍ കിട്ടി നമ്പര്‍ 77. കമ്മീഷന്റെ പ്രവര്‍ത്തനം നന്നായി നടക്കാന്‍ സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വേണം: നിലപാട് മാറ്റാതെ പൊരുതാനുറച്ച് വി.എസ് …

തിരുവനന്തപുരം: ഓഫീസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വേണമെന്ന നിലപാടാണ് വി.എസ് ആവര്‍ത്തിച്ചത്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കണമെങ്കില്‍ സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വേണമെന്നാണ് വി.എസ് വ്യക്തമാക്കിയിരിക്കുന്നത്.ഓഫീസിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും നിലവില്‍ വികാസ് ഭവന് സമീപത്താണ് ഓഫീസ് അനുവദിച്ചിരിക്കുന്നതെന്നും വി.എസ് ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം മുന്‍ മുഖ്യമന്ത്രിയായ വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി സെക്രട്ടേറിയറ്റ് അനക്‌സില്‍ ഇരുത്തുന്നത് അനൗചിത്യമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം. മുന്‍ മുഖ്യമന്ത്രിയായത് കൊണ്ടാണ് അനക്‌സിലല്ലാതെ മെച്ചപ്പെട്ട മറ്റൊരിടത്ത് ഓഫിസ് നല്‍കിയത്. വി.എസിന്റെ സൗകര്യം പരിഗണിച്ചാണ് ഐ.എം.ജിയില്‍ ഓഫിസ് അനുവദിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി ആശയവിനിമയത്തിന് തയാറായില്ലെന്ന് വി.എസ് അടുത്തിടെ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്മീഷനെ സര്‍ക്കാര്‍ കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്നായിരുന്നു വി.എസിന്റെ പരാതി. ഓഫിസ് കാര്യങ്ങളിലടക്കം ആശയവിനിമയം നടക്കുന്നില്ലെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന് വി.എസ് കത്തയച്ചിരുന്നു. സെക്രട്ടേറിയറ്റിലോ അനക്‌സിലോ ഓഫീസ് അനുവദിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. തന്റെ സ്റ്റാഫിന്റെ അംഗബലവും മറ്റും സര്‍ക്കാര്‍ നിശ്ചയിക്കുന്നതിന് മുമ്പ് തന്നോട് ആലോചിച്ചില്ല എന്ന പ്രതിഷേധവും വി.എസിനുണ്ടായിരുന്നു. മന്ത്രിമാര്‍ക്ക് 25 പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയോഗിക്കാമെങ്കിലും കാബിനറ്റ് പദവിയുള്ള വി.എസിന് 15 പേരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. വി.എസ് കൊടുത്ത പട്ടിക കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറിയേറ്റ് വെട്ടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ പദവി ഏറ്റെടുക്കാം എന്ന സമ്മതപത്രം നല്‍കിയതല്ലാതെ ഏറ്റെടുത്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നുമാണ് വി.എസ് ഇന്നലെ അറിയിച്ചത്.

വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയില്‍ നിന്നു വീണ്ടും തിരിച്ചടിനല്‍കിക്കൊണ്ട് പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനായി വിഎസ് നല്‍കിയ പട്ടിക സിപിഎം സംസ്ഥാനനേതൃത്വം വെട്ടിനിരത്തിയതും വി.എസിനെ ചൊടിപ്പിച്ചിരുന്നു.മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍, സന്തോഷ് എന്നിവരടങ്ങുന്ന 20 പേരുടെ പട്ടികയാണ് വി എസ് നല്‍കിയത്. മുഴുവന്‍ പേരെയും ഉള്‍പ്പെടുത്താനാകില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് മറുപടി നല്‍കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് നേതൃത്വം ഉറച്ചുവിശ്വസിക്കുന്ന വി.കെ. ശശിധരന്‍, സന്തോഷ് എന്നിവരെ ഒരു കാരണവശാലും പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 13 പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് സെക്രട്ടേറിയറ്റ് അംഗീകരിച്ചത്.

വിഎസ് പ്രതിപക്ഷനേതാവായിരുന്ന കാലത്താണ് ശശിധരനും സന്തോഷും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായിരുന്നത്. ഈ കാലയളവില്‍ പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇരുവരുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുപേരെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍, വിശ്വസ്തരായിരുന്ന പഴയ പ്രൈവറ്റ് സെക്രട്ടറി എ.ജി. ശശിധരന്‍നായര്‍, സുരേഷ് എന്നിവരുടെ പേരുകള്‍ വിഎസ് നല്‍കിയ പട്ടികയിലുണ്ടായിരുന്നില്ല.

 

അതേസമയം  ഓഫീസിന്റെ കാര്യത്തില്‍ വി.എസ് ഉന്നയിച്ച അതൃപ്തിക്ക് പരിഹാരമായിട്ടില്ലെങ്കിലും ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം ഔദ്യോഗികമായി പ്രവര്‍ത്തിച്ചുതുടങ്ങി. ഔദ്യോഗികവാഹനം സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞതവണ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ച 77ാം നമ്പര്‍ കാര്‍ തന്നെയാണ് വി.എസിന് കിട്ടിയിരിക്കുന്നത്.
അതേസമയം, പേഴ്സണല്‍സ്റ്റാഫ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് വി.എസ് നിര്‍ദ്ദേശിച്ച പേരുകള്‍ സി.പി.എം നേതൃത്വം വെട്ടിയത് പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിട്ടുണ്ട്. പാര്‍ട്ടി അംഗീകരിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മുന്‍ പേഴ്സണല്‍സ്റ്റാഫംഗം വി.കെ. ശശിധരന്റെ പേര് നിര്‍ദ്ദേശിച്ചത്, വി.എസ് വീണ്ടും സമ്മര്‍ദ്ദതന്ത്രത്തിന് ഒരുങ്ങുകയാണോ എന്ന സംശയം സി.പി.എം സംസ്ഥാന നേതൃത്വത്തില്‍ ജനിപ്പിച്ചിരിക്കുന്നു. വി.എസിന്റെ സംസ്ഥാന പാര്‍ട്ടിയിലെ ഘടകം സംബന്ധിച്ച തീരുമാനം നീളുന്നതിനിടയിലാണ് ഇപ്പോള്‍ ഇങ്ങനെയൊരു അസ്വാരസ്യത്തിന് വഴിതുറക്കുന്ന സംഭവവികാസം ഉണ്ടായിരിക്കുന്നത്.

 

വി.എസിന്റെ നീക്കങ്ങളെ കരുതലോടെയാണ് പാര്‍ട്ടിനേതൃത്വം നോക്കിക്കാണുന്നത്. വാര്‍ത്ത ചോര്‍ത്തലുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വി.കെ. ശശിധരനെ വി.എസ് സ്റ്റാഫിലേക്ക് നിര്‍ദ്ദേശിച്ചത് ഒട്ടും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം. അതേസമയം, രാഷ്ട്രീയ പ്രശ്നങ്ങളില്‍ വി.എസിന് യഥാസമയം കൃത്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പറ്റിയ ആള്‍ എന്ന നിലയിലാണ് ശശിധരന്റെ പേര് വി.എസ് നിര്‍ദ്ദേശിച്ചത് എന്നാണ് അദ്ദേഹത്തോടടുപ്പമുള്ളവര്‍ പറയുന്നത്. ക്യാബിനറ്റ് പദവിയുള്ള കമ്മിഷന്‍ ചെയര്‍മാന് അനുവദിച്ച 13 സ്റ്റാഫ് അംഗങ്ങളില്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ ആരുമില്ല. 20പേരെയാണ് വി.എസ് നിര്‍ദ്ദേശിച്ചതെങ്കിലും അംഗീകരിക്കപ്പെട്ടില്ല.ഈ മാസം 17 മുതല്‍ 19വരെ സി.പി.എം കേന്ദ്രകമ്മിറ്റി ഡല്‍ഹിയില്‍ ചേരുകയാണ്. വി.എസുമായി ബന്ധപ്പെട്ട സംഘടനാവിഷയങ്ങളിലെ പി.

Top