വയനാട് മിച്ചഭൂമി തട്ടിപ്പില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വം ഉണ്ടാക്കിയ വാര്‍ത്തയെന്ന് റവന്യൂമന്ത്രി; ഭൂമി വിവാദത്തില്‍ ഒറ്റപ്പെട്ട് സിപിഐ

വയനാട് മിച്ചഭൂമി തട്ടിപ്പില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ല. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ല. സര്‍ക്കാരില്‍ രണ്ടു തരം ഉദ്യോഗസ്ഥരുണ്ട്. അവരില്‍ ചിലര്‍ കൈക്കൂലികാരനാണ്. ഭൂരിപക്ഷവും നല്ലരീതിയില്‍ ജോലി ചെയ്യുന്നരാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തുനിന്നും വി.ഡി സതീശനാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം പരിഗണിക്കുന്നതിനെതിരെ സി.പി.ഐയിലെ സി.ദിവാകരന്‍ ക്രമപ്രശ്‌നം ഉന്നയിച്ചുവെങ്കിലും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്. എന്നാല്‍ ഏഷ്യാനെറ്റ് കൊണ്ടുവന്ന വാര്‍ത്തയ്ക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് റവന്യൂമന്ത്രി എ. ചന്ദ്രശേഖരന്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വം ഉണ്ടാക്കിയ വാര്‍ത്തയാണിതെന്നും മന്ത്രി ആരോപിച്ചു. ഭൂ മാഫിയക്കെതിരെ നടപടിയുണ്ടാകുമെന്നും കാശ് വാങ്ങിയെന്നു ദൃശ്യങ്ങളില്‍ കണ്ട ഡെപ്യുട്ടി കളക്ടറെ സസ്‌പെന്‍ഡ് ചെയ്തുവെന്നും സമഗ്ര അന്വേഷണം നടത്തുന്നുണ്ടെന്നും റവന്യൂമന്ത്രി സഭയെ അറിയിച്ചു. കുറ്റക്കാര്‍ ആരായാലും നടപടി ഉണ്ടാകും. സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്നും റവന്യൂ മന്ത്രി പറഞ്ഞു. തട്ടിപ്പുകാര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന ഏര്‍പാടാണ് എം എന്‍ സ്മാരകത്തില്‍ നടന്നതെന്നും വ്യാജ ആരോപണം എന്നു മന്ത്രി പറയാത്തതില്‍ സന്തോഷമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ആട്ടി ഇറക്കുന്നതിന് പകരം എല്ലാം ശരിയാക്കി കൊടുക്കാം എന്നാണ് സി പി ഐ ജില്ലാ സെക്രട്ടറി പറഞ്ഞത്. അതിനു ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ കുട പിടിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറാ ഓപ്പറേഷനില്‍ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര കുടുങ്ങിയതിന് പിന്നാലെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ജോയിന്റ് കൗണ്‍സില്‍ നേതാവായ വില്ലേജ് ഓഫീസറും വിജിലന്‍സ് പിടിയിലായി. താമരശ്ശേരി രാരോത്ത് വില്ലേജ് സ്‌പെഷ്യല്‍ ഓഫീസറും സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നേതാവും സജീവ പ്രവര്‍ത്തകനും സംഘാടകനുമായ കാരശ്ശേരി പരവതാനിയില്‍ എം ബഷീര്‍, വില്ലേജ് അസിസറ്റന്റ് ചൂലൂര്‍ കുറുമ്പ്രതൊടുകയില്‍ രാകേഷ് കുമാര്‍ എന്നിവരാണ് വിജിലന്‍സ് ഡിവൈഎസ്പി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. താമരശ്ശേരി സ്വദേശി ശിവകുമാറില്‍ നിന്നാണ് വില്ലജേ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ പ്രൊഡ്യൂസേഴ്‌സ് എന്ന റബ്ബര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്നു ക്വാറികളില്‍ രണ്ടെണ്ണത്തിന് കൈവശാവകാശവും മറ്റു രേഖകളും ലഭിക്കുന്നതിന് വില്ലജേ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ വില്ലജേ് ഓഫീസില്‍ നിന്നും അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് നിരന്തരം വില്ലജേ് ഓഫീസുമായി ബന്ധപെട്ടു. എല്ലാ രേഖകളും ശരിയാക്കി നല്‍കിയിട്ടും രേഖ നല്‍കാന്‍ സ്‌പെഷ്യല്‍ വില്ലജേ് ഓഫീസര്‍ തയ്യാറായില്ല. തുടര്‍ന്ന് താമരശേരി സ്വദേശികളായ ക്വാറി നടത്തിപ്പുകാര്‍ രാജേഷന്‍,ശിവകുമാര്‍ എന്നിവര്‍ ഹൈക്കൊടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ചു.എന്നാല്‍ ഹൈക്കൊടതി വിധിയുമായി വന്നിട്ടും പാരിസ്ഥിതികാനുമതിയുടെ രേഖകള്‍ നല്‍കണമെങ്കില്‍ തങ്ങള്‍ വിചാരിക്കണമെന്ന് പറഞ്ഞ് ഇദ്ദേഹം വീണ്ടും മടക്കി. കഴിഞ്ഞ ഞായറാഴ്ച സ്‌പെഷ്യല്‍ വില്ലജേ് ഓഫീസര്‍ ക്വാറി ഉടമ ശിവകുമാറിനെ ഫോണില്‍ വിളിച്ച് ഒരു ക്വാറിക്ക് അഞ്ച് ലക്ഷം രൂപ വീതരണം നല്‍കണമെന്നും ആദ്യ ഘഡുമായി അന്‍പതിനായിരം രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. പണിമുടക്കായതിനാല്‍ ഇന്നലെ തിരക്ക് കുറവായിരിക്കുമെന്നും അഡ്വാന്‍സ് തുക ഇന്നലെ ഏല്‍പ്പിക്കണമെന്നുമായിരുന്നു പരാതിക്കാരന് നല്‍കിയ നിര്‍ദ്ദശേം. ഈ വിവരം ക്വാറി ഉടമ ശിവകുമാര്‍ കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോയിലെ ഡിവൈഎസ്പി ജി സാബുവിനെ അറിയിച്ചു. വിജിലന്‍സ് നിര്‍ദ്ദശേപ്രകാരം ഫിനോഫ്ത്തലീന്‍ പൗഡര്‍ പുരട്ടിയ നോട്ടുകളുമായി ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ വില്ലജേ് ഓഫീസിലത്തെി ശിവകുമാര്‍ പണം ബഷീറിന് കൈമാറി. ഈ പണം ഓഫീസ് അസിസ്റ്റന്‍ഡ് രാകേഷിന് കൈമാറുകയും ഓഫീസിലെ അലമാരയില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദശേിക്കുകയും ചെയ്തു. തത്സമയമത്തെിയ വിജിലന്‍സ് സംഘം അലമാരയില്‍ നിന്ന് പണം കണ്ടെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യകയുമായിരുന്നു. ജോയിന്റ് കൗണ്‍സില്‍ താമരശേരി താലൂക് സെക്രട്ടറിയാണ് അറസ്റ്റിലായ എം ബഷീര്‍. അറസ്റ്റിന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോ ഡിവൈഎസ്പി ജി സാബു,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സജീവ് കുമാര്‍,വിനോദ്,സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേമാനന്ദന്‍,വേണുഗോപാല്‍ നേതൃത്വം നല്‍കി. പത്ത് ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലങ്കെില്‍ ക്വാറിയില്‍ പാര്‍ട്ണര്‍ഷിപ്പ് നല്‍കിയാല്‍ മതിയെന്നും ബഷീര്‍ പറഞ്ഞതായി ശിവകുമാര്‍ വ്യക്തമാക്കി. വയനാട്ടില്‍ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യവ്യക്തികള്‍ക്ക് റിസോര്‍ട്ട്‌നല്‍കാനായി കൊടുക്കാമെന്ന്പറഞ്ഞ് 10ലക്ഷം രൂപ സിപിഐ വയനാട് ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര ആവശ്യപ്പെടുന്നതിന്റെയും ഇതിന് അഡ്വാന്‍സായി പതിനായിരം രൂപ ഉദ്യോഗസ്ഥര്‍ വാങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ താമരശ്ശേരജയില്‍ വന്ന കൈക്കൂലി കേസും പാര്‍ട്ടിക്ക് നാണക്കേടായിരക്കയാണ്.ഒപ്പം അഴിമതിയുടെ വ്യാപ്തി എത്രയുണ്ടെന്നതിന്റെ സൂചനയും.

Top