രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു!!ബന്ദിപൂർ യാത്രാ നിരോധനം;ബത്തേരിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു…

ബത്തേരി :രാത്രി യാത്രാ നിയന്ത്രണത്തിനെതിരെ ബത്തേരിയിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു.നിരോധനത്തിനെതിരായ വയനാട് ബത്തേരിയിൽ നടത്തി വന്ന സമരം പന്ത്രണ്ടാവും ദിവസമാണ് അവസാനിപ്പിച്ചത് . മന്ത്രി എ കെ ശശീന്ദ്രന്റേയും ടി പി രാമകൃഷ്ണന്റേയും അടക്കം സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സർക്കാർ നൽകിയ ഉറപ്പുകൾ മുഖവിലക്കെടുത്താണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.രാഹുൽ ഗാന്ധിയുടെ ശക്തമായ ഇടപെടൽ എത്രയും പെട്ടന്ന് പരിഹാരം കണ്ടെത്താനും സമരത്തിന് അധികാരികളുടെ കണ്ണുതുറപ്പിക്കാനും കഴിഞ്ഞു .സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട് എംപി രാഹുൽ ​ഗാന്ധി സമര പന്തലിലെത്തിയിരുന്നു . 

ബന്ദിപ്പൂർ യാത്രാ നിരോധനവിഷയത്തിൽ സർക്കാർ വയനാടിനോടൊപ്പമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു സുപ്രിംകോടതിയിൽ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നൽകുന്ന സത്യവാങ്മൂലം എതിരായാൽ കേരളസർക്കാർ ഇടപെടും. മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പന്ത്രണ്ട് ദിവസം നീണ്ടു നിന്ന സമരത്തിന് പിന്തുണയുമായി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ഗതാഗത മന്ത്രിയടക്കം സമരപ്പന്തലിൽ നേരിട്ടെത്തി പിന്തുണ ആവർത്തിക്കുന്നതോടെ സമരത്തിന്റെ ഒന്നാംഘട്ടം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പകൽ കൂടി ഗതാഗത നിയന്ത്രണം നീട്ടാനുള്ള നീക്കം കോടതി ആവർത്തിച്ചാൽ സമരം പുനരാരംഭിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി.

സമരത്തിന്റെ 12-ാം ദിവസമായ ഇന്നും ദേശീയപാത 766 ലെ നിയന്ത്രങ്ങൾക്കെതിരെ പ്രതിഷേധം അണപൊട്ടി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പിന്തുണയുമായി ഒഴുകിയെത്തിയത്. തുടർന്ന് നടന്ന മഹാ ഐക്യദാർഢ്യ സമ്മേളനത്തിലാണ് മന്ത്രിമാരടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തത്. ബന്ദിപ്പൂർ യാത്രാ നിരോധന വിഷയത്തിൽ സർക്കാരിന്റെ പൂർണ പിന്തുണ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വേദിയിൽ പ്രഖ്യാപിച്ചു.

സുപ്രീംകോടതിയിൽ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നൽകുന്ന സത്യവാങ്മൂലം എതിരായാൽ കേരളസർക്കാർ ഇടപെടുമെന്നും മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി ശശീന്ദ്രൻ സമരക്കാരെ അറിയിച്ചു. ശക്തമായ പിന്തുണ നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി. സംസ്ഥാന നിയമസഭ ഒന്നടങ്കം വയനാടിനൊപ്പം നിൽക്കുമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചു. തുടർന്ന്, യുവനേതാക്കളോട് സമരം അവസാനിപ്പിക്കാൻ മന്ത്രിമാർ അഭ്യർത്ഥിച്ചു.

പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമര സമിതി. നിരാഹാരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും എന്നാൽ, പകൽ കൂടി ഗതാഗത നിയന്ത്രണം നീട്ടാനുള്ള നീക്കം കോടതി ആവർത്തിച്ചാൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും സമരക്കാർ വ്യക്തമാക്കി. വരുന്ന നിയമസഭാ സമ്മേളനത്തിലടക്കം വിഷയം ഉന്നയിക്കുമെന്നും നേതാക്കൾ അറിയിച്ചു. വരുന്ന ഒക്ടോബർ 18 നാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുന്നത്.

Top