
വയനാട്: യുവാവിനെ കരടി ആക്രമിച്ചു. വയനാട് ചെതലയത്ത് ഇന്ന് രാവിലെയാണ് സംഭവം. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്.
കഴുത്തിന് ഗുരുതര പരിക്കേറ്റ രാജനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തേൻ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയതായിരുന്നു ആദിവാസി യുവാവായ രാജൻ. ഭാര്യയും രാജനൊപ്പം ഉണ്ടായിരുന്നു.
കുറിച്യാട് വന മേഖലയിലേക്കാണ് ഇവർ തേൻ ശേഖരിക്കാൻ പോയത്. ഉൾവനത്തിൽ വച്ചാണ് കരടിയുടെ ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു.