ആപ്പിള്‍ കഴിക്കൂ അരക്കെട്ട് സൗന്ദര്യമുള്ളതാക്കൂ …

സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഒതുങ്ങിയ അരക്കെട്ട്. എന്നാല്‍ സംരക്ഷിക്കാന്‍ ഏറ്റവും പാടുള്ളതുമായ ഒന്നുമാണ് അരക്കെട്ടിന്റെ ഭംഗി. കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളും അരക്കെട്ടിന്റെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. സ്ത്രീ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു ചേരുന്ന ഒരു പ്രധാന സ്ഥലമാണ് അരക്കെട്ട് എന്ന നിലയ്‌ക്ക് പ്രത്യേക പരിചരണം തന്നെ ഈ ഭാഗത്തിന് നല്‍കണം.

സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ഉത്തമ ലക്ഷണമാണ് ഒരുങ്ങിയ അരക്കെട്ട്. അതിനായി കൊഴുപ്പു നിയന്ത്രിക്കാനും ഭക്ഷണനിയന്ത്രണവും വ്യായാമവും പ്രധാനമാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. അസുഖങ്ങള്‍ തടയുകയും തടിയും കൊഴുപ്പും കുറയ്ക്കാനും ആപ്പിള്‍ സഹയമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പൈനാപ്പിള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. കരിക്കിന്‍ വെള്ളവും തേങ്ങയും കഴിക്കുന്നത് വഴി പോംഗ്രനേറ്റ് പോംഗ്രനേറ്റ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ച് തടി കുറയ്ക്കാന്‍ പോംഗ്രനേറ്റ് ഏറെ നല്ലതാണ്. ചെറി കഴിക്കുന്നതും ഉത്തമമാണ്.
bridge-pose_0
അരക്കെട്ടിന്റെ ഭംഗി കാത്തുസൂക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ പതിവാക്കുന്നത് നല്ലതാണ്. ഏറോബിക്‌സ്, യോഗ, നീന്തല്‍ എന്നിവയിലൂടെ അരക്കെട്ടിന് ഒതുക്കം വര്‍ദ്ധിപ്പിക്കാം. കൂടുതല്‍ നടക്കുന്നതും, പടികള്‍ കയറുന്നതും നല്ലതാണ്. ശരീരം വളയുന്ന വിധത്തിലുള്ള വ്യായാമമുറകള്‍ ചെയ്യുക. അരക്കെട്ട് ഇരുവശങ്ങളിലേക്കും വൃത്താകൃതിയില്‍ ഇളക്കുന്നത് നല്ലതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരക്കെട്ടിലെ തടി കുറയുവാന്‍ പ്രത്യേക വ്യായാമങ്ങളുണ്ട്. കിക്ക് ബോക്‌സിംഗ്, നീന്തല്‍ തുടങ്ങിയവ നല്ല വ്യായാമങ്ങളാണ്. ശരീരം വളയുന്ന വിധത്തിലുള്ള വ്യായാമമുറകള്‍ ചെയ്യുക. അരക്കെട്ട് ഇരുവശങ്ങളിലേക്കും വൃത്താകൃതിയില്‍ ഇളക്കുന്നത് നല്ലതാണ്. നിലത്തു കമഴ്ന്ന് കിടന്ന കൈകള്‍ നിലത്തുറപ്പിച്ച് ശരീരം ഉയര്‍ത്തുന്നതും താഴ്ത്തുന്നതും നല്ല പ്രയോജനം ചെയ്യും. താഴുമ്പോള്‍ നെഞ്ച് തറയില്‍ മുട്ടണം. ഇത് പത്തുപതിനഞ്ചു പ്രാവശ്യം ആവര്‍ത്തിക്കാം. മലര്‍ന്നു കിടന്ന കൈകള്‍ കൊണ്ട് തലയുടെ പുറകുവശത്ത് പിടിച്ച് മുന്നിലേക്കായുന്നതും കിടക്കുന്നതും അരക്കെട്ടിന് പറ്റിയ വ്യായാമമാണ്. ഏറോബിക്‌സ്, യോഗ എന്നിവയും അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കും. ജിമ്മുകളില്‍ അരക്കെട്ടിന്റെ വ്യായാമത്തിന് മാത്രമായി മാര്‍ഗങ്ങളുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള തടി കുറയ്ക്കുന്നത് അരക്കെട്ടിന്റെ വണ്ണവും കുറ്ക്കും. അരക്കെട്ടിന് ഒതുക്കം തോന്നുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തു ധരിക്കാം. അരയില്‍ വല്ലാതെ മുറുകിയ വസ്ത്രങ്ങള്‍ തടി എടുത്തു കാണിക്കും. അലപം അയഞ്ഞ വസ്ത്രങ്ങളായിരിക്കും നല്ലത്. അരക്കെട്ടിലെ തടി കേവലം സൗന്ദര്യപ്രശ്‌നമായി മാത്രം കാണാന്‍ പററില്ല. ഇവിടുത്തെ ഭാരം കൂടുതലായും കാലുകളിലേക്കായിരിക്കും കേന്ദ്രീകരിക്കുക. കാലുവേദന, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അരക്കെട്ടിലെ തടി കാരണമാകും.

Top