‘മക്കയും മദീനയുമുള്ള സൗദിഅറേബ്യ ഇന്ത്യയെ ആക്രമിക്കാന്‍വന്നാല്‍ ഞാന്‍ ഇന്ത്യക്കുവേണ്ടി പോരാടണം’

കോഴിക്കോട്: ജന്മനാടായ ഇന്ത്യക്കുവേണ്ടി നാം എപ്പോഴും നിലകൊള്ളണമെന്നും അതാണ് വിശ്വാസം പഠിപ്പിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സൗദിഅറേബ്യ, ഇന്ത്യയെ ആക്രമിക്കാന്‍വന്നാല്‍ ഞാന്‍ ഇന്ത്യക്കുവേണ്ടി പോരാടണം. അതാണ് യഥാര്‍ഥ വിശ്വാസം പഠിപ്പിക്കുന്നത്. ഞാന്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പടച്ചതമ്പുരാന്‍ എന്നെ വിടുകയില്ല. ഇങ്ങനെ ജന്മനാടിനായി പോരാടിയ രാജാവാണ് വീരപഴശ്ശിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രവഴികളില്‍ വീരപഴശ്ശിയുടെ സ്ഥാനം വളരെ വലുതാണ്. മഹാത്മാഗാന്ധി അഹിംസയിലൂടെയും സുഭാഷ് ചന്ദ്രബോസ് സായുധപോരാട്ടത്തിലൂടെയും പഴശ്ശിരാജ ഗറില്ലാ യുദ്ധമുറകളിലൂടെയും നാടിനായി പൊരുതി. വെളിയംകോട് ഉമര്‍ ഖാസി ബ്രിട്ടീഷുകാര്‍ക്ക് നികുതി കൊടുക്കരുതെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഈ വഴികളെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയില്‍ ഒരുമിച്ചുചേര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ തലമുറ ഈ ചരിത്രമെല്ലാം പഠിക്കണം. പാഠ്യപദ്ധതിയില്‍ പഴശ്ശിരാജാവിനെക്കുറിച്ചുള്ള വിശദമായ പാഠങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അളകാപുരിയില്‍ പഴശ്ശിരാജാ ചാരിറ്റബിള്‍ ട്രസ്റ്റും ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച പഴശ്ശിരാജയുടെ വീരാഹുതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Top