മൗനം വെടിഞ്ഞു !…ദാദ്രി സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി.പ്രതികരണം ഏറെ വൈകിപ്പോയെന്ന് കോണ്‍ഗ്രസ്

ന്യുഡല്‍ഹി ല്ലി:ഗോമാംസം കഴിച്ചു എന്ന് ആരോപിച്ച് യു.പി.യില്‍ ഒരാളെ കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചില്ലാ എന്നതില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കെ സംഭവത്തില്‍ പ്രതികരണവുമായി മോദി രംഗത്തു വന്നു.ദാദ്രിയില്‍ ജനക്കൂട്ടം ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും ഗുലാം അലിയുടെ ഗസല്‍ കച്ചേരി പ്രതിഷേധം കാരണം റദ്ദാക്കാനിടയായതും നിര്‍ഭാഗ്യകരമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷം വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
ആനന്ദബസാര്‍ പത്രികക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദാദ്രി സംഭവത്തെ പേരെടുത്ത് പറഞ്ഞ് അപലപിച്ചിരിക്കുന്നത്. മുഹമദ്ദ് അഖ്ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കച്ചേരി ശിവസേനയുടെ പ്രതിഷേധം കാരണം റദ്ദാക്കാനിടെയായത് സങ്കടകരമാണെന്നും പ്രതികരിച്ചു.beef- killed family
പ്രതിപക്ഷം വിഭാഗീയതയുടെ രാഷ്ട്രീയം കളിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണ്. കപട മതേതരവാദത്തെ ബിജെപി എന്നും എതിര്‍ത്തിട്ടുണ്ട്. ഇത്തരം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് എന്ത് പങ്കാണ് ഉള്ളതെന്നും മോദി ചോദിച്ചു. ബിജെപി ദാദ്രി പോലുള്ള സംഭവങ്ങളെ പിന്തുണക്കുന്നില്ലെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതികരണം ഏറെ വൈകിപ്പോയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
നേരത്തെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി ദാദ്രിയെന്ന് പരാമര്‍ശിക്കാതെ സംഭവത്തെ അപലപിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിക്കുന്നത് അവസാനിപ്പിക്കണമെന്നും ദാരിദ്രത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നുമാണ് മോദി അന്ന് പറഞ്ഞത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായും ദാദ്രി കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തി.
ദാദ്രിയില്‍ നടന്നത് തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എ സംഗീത് സോം ദാദ്രി സന്ദര്‍ശിക്കരുതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. സുധീന്ദ്രകുല്‍ക്കര്‍ണിക്കെതിരായ ശിവസേന നടത്തിയ ആക്രമണത്തെ പാര്‍ട്ടി പിന്തുണക്കുന്നില്ലെന്നും അമിത്ഷാ പറഞ്ഞു.

Top