കന്യകയല്ലെന്ന്‌ തിരിച്ചറിഞ്ഞു;നവവധുവിനെ ഭര്‍ത്താവ്‌ എറിഞ്ഞു കൊന്നു

കെയ്‌റോ:ഭര്‍ത്താവിന് നവ വധുവില്‍ സംശയം .വധു കന്യകയല്ലെന്ന തിരിച്ചറിവില്‍ നവവധുവിനെ ഭര്‍ത്താവ്‌ എറിഞ്ഞു കൊന്നു. ഈജിപ്‌റ്റിലെ കെയ്‌റോയിലാണ്‌ സംഭവം. വിവാഹത്തിന്റെ പിറ്റേന്ന്‌ പുലര്‍ച്ചെയാണ്‌ യുവാവ്‌ ഭാര്യയെ കൊലപ്പെടുത്തിയത്‌. നാലം നിലയിലെ വീട്ടില്‍ നിന്ന്‌ താഴേയ്‌ക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
ബെഡ്‌റൂമില്‍ നിന്ന്‌ ബാല്‍ക്കണിയിലേക്ക്‌ എടുത്തു കൊണ്ടു വന്നശേഷം താഴേയ്‌ക്ക് എറിയുകയായിരുന്നു. വീഴ്‌ചയില്‍ തന്നെ നവവധു മരിച്ചു. സംഭവം കണ്ട അയല്‍വാസികളാണ്‌ വിവരം പോലീസില്‍ അറിയിച്ചത്‌. വധു കന്യകയല്ലെന്ന്‌ വ്യക്‌തമായതോടെയാണ്‌ കൊലപ്പെടുത്തിയതെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. എമിറേറ്റ്‌സ് 24/7 ആണ്‌ സംഭവം റിപ്പോര്‍ട്ട്‌. ചെയ്‌തത്‌.

Top