വിവാഹം കഴിഞ്ഞ് 5 വര്‍ഷമായിട്ടും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടില്ലെന്ന് യുവാവ് :സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കണമെന്ന് കോടതി

കുടുംബക്കോടതിയില്‍ വിചിത്രമായ പരാതിയുമായാണ് ഒരു ഭര്‍ത്താവ് എത്തിയത് .വിവാഹം കഴിഞ്ഞ് 5 വര്‍ഷമായിട്ടും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടില്ലെന്ന പരാതി. പൂര്‍ണദാമ്പത്യ ജീവിതം തനിക്ക് ലഭിച്ചിട്ടില്ലെന്നും വിവാഹമോചനം വേണം എന്നുമായിരുന്നു യുവാവിന്റെ ആവശ്യം.

വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു എങ്കില്‍ പോലും ഇരുവരും ഇത്രനാള്‍ ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ ഹൈക്കോടതി കേസില്‍ വിധി പറഞ്ഞിരിക്കുകയാണിപ്പോള്‍. യുവതിയെ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് വിധേയമാക്കി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കണമെന്നാണ് കോടതി വിധി.എന്നാല്‍ വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടുണ്ട് എന്നാണ് യുവതി പറയുന്നത്. ഏത് പരിശോധനയ്ക്കും വിധേയയാകാന്‍ തയ്യാറാണെന്നും യുവതി കോടതിയെ അറിയിച്ചു.

2010ലാണ് ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. യുവതിയ്ക്ക് 33ഉം യുവാവിന് 38ഉം വയസ്സുണ്ടായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം 2011ല്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ വിധി വന്നിരുന്നില്ല. വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും കേസില്‍ അവസാനത്തെ വിധി പറയുക

Top