ആണ്‍വേഷം കെട്ടി മൂന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരിയെ പൊലീസ് പിടികൂടി  

 

 

ഹൈദരാബാദ്: മൂന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരിയെ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് വിചിത്രമായ സംഭവം. ഇത്തിക്കല്‍പാടു ഗ്രാമത്തിലെ രമാദേവി എന്ന പെണ്‍കുട്ടിയാണ് ആണ്‍വേഷത്തില്‍ നടന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്തത്. തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി.  പെണ്‍കുട്ടിയാണേലും ആണ്‍കുട്ടികളെ പോലെ വേഷം ധരിച്ച് നടക്കാനാണ് ഇവള്‍ക്ക് ഇഷ്ടം. ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലായി.  ബന്ധം പിന്നീട് പ്രണയത്തിലേക്ക് കടന്നു. തുടര്‍ന്ന് ഇരുവരും വിവാഹിതരായി. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി രമാദേവി ആണല്ലെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും ഇവര്‍ പൊലീസിനെ സമീപിക്കുകയും ചെയ്തു. ആണ്‍കുട്ടിയെ പോലെ അഭിനയിച്ച് രമാദേവി തന്നെ പറ്റിച്ച് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് രമാദേവി നേരത്തെ രണ്ട് വിവാഹം ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.  16 ഉം 17ഉം വയസുള്ള പെണ്‍കുട്ടികളെയാണ് രമാദേവി വിവാഹം ചെയ്തത്. രമാദേവിയുടെ മാനസിക നില പരിശോധിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Top