‘എന്നെക്കാള്‍ സൗന്ദര്യമുള്ള ആരും വേണ്ട’: ആറുവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവതി; മകനെ ഉള്‍പ്പെടെ കൊന്നത് 4 പേരെ

ചണ്ഡീഗഡ് തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്നു പറഞ്ഞ് ആറുവയസ്സുകാരിയായ മരുമകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. വിവാഹച്ചടങ്ങിനിടെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സിവാ ഗ്രാമത്തില്‍നിന്നുള്ള പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. നേരത്തെ, സ്വന്തം മകന്‍ ഉള്‍പ്പെടെ മൂന്നു കുട്ടികളെ ഇതേ രീതിയില്‍ പൂനം കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സോണിപത് സ്വദേശിയായ വിധി എന്ന പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. പൂനത്തിന്റെ ഭര്‍ത്താവ് നവീന്റെ ബന്ധുവിന്റെ മകളാണ് വിധി. പാനിപ്പത്തിലെ നൗല്‍ത്ത ഗ്രാമത്തില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പൂനവും വിധിയും കുടുംബാംഗങ്ങളും എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വിവാഹ ഘോഷയാത്ര നൗല്‍ത്തയില്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ അതിനോടൊപ്പം പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ വിധിയെ കാണുന്നില്ലെന്ന് പറഞ്ഞ് പിതാവ് സന്ദീപിന് ഫോണ്‍ വന്നു. പിന്നാലെ കുടുംബം തിരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂറിനു ശേഷം വിധിയുടെ മുത്തശ്ശി ഓംവതി, ബന്ധുവിന്റെ വീടിന്റെ സ്റ്റോര്‍ റൂമിലെ വെള്ളം നിറച്ച ബക്കറ്റില്‍ തല മാത്രം മുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൂനമാണ് കൊലപാതകത്തിനു പിന്നിലെന്ന് കണ്ടെത്തിയത്. അസൂയയും വിദ്വേഷവുമാണ് പൂനത്തെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്നെക്കാള്‍ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്ന ചിന്തയില്‍ നിന്നാണ് കുട്ടികളെ മുക്കിക്കൊന്നിരുന്നത്.

 

 

Top