ഡൽഹിയിൽ ഫ്ളിപ്പ് കാർട്ട് ജീവനക്കാരിയായ യുവതി അജ്ഞാത യുവാക്കളുടെ വെടിയേറ്റു മരിച്ചു; കൊലപാതകം ജോലി കഴിഞ്ഞു മടങ്ങവെ, പ്രതികളെ കണ്ടെത്താനായില്ല

ന്യൂഡല്‍ഹി: തലസ്ഥാനനഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റു യുവതി മരിച്ചു.

ഓൺലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ് കാര്‍ട്ടിലെ കൊറിയര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജ്യോതി (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച വൈകിട്ട് 7.30-ന് ജോലിക്കുശേഷം ഓഫീസില്‍നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ പശ്ചിംവിഹാര്‍ മേഖലയിലാണ് സംഭവം. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ അജ്ഞാതരായ രണ്ടു യുവാക്കളാണ് വെടിയുതിർത്തത്.

പ്രതികളെ കണ്ടെത്താനായി സി.സി. ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.

Top