18 കഴിഞ്ഞാല്‍ നിര്‍ബന്ധമായും പട്ടാളത്തില്‍ ചേരണം; ഏറ്റവും കൂടുതല്‍ വനിതകള്‍ സൈനിക സേവനം അനുഷ്ഠിക്കുന്ന രാജ്യം  

 

 

ഇസ്രായേല്‍ :ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ പിന്തുണകൊടുത്ത് അമേരിക്ക മുന്നോട്ട് വന്നതോട് കൂടിയാണ് ഒരിടവേളയ്ക്ക് ശേഷം ഈ ജൂതരാഷ്ട്രം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യയടക്കമുള്ള 128 രാജ്യങ്ങള്‍ അമേരിക്കയുടെ ഈ നീക്കത്തി
നെതിരായുള്ള ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയില്‍ ഈ നിക്കത്തിനെതിരായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വോട്ട് ചെയ്തത്. ലോകത്തില്‍ നിര്‍ബന്ധിത സൈനിക സേവനം നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. 86 ലക്ഷം പേരാണ് ഇസ്രായേലിന്റെ മൊത്തം ജനസംഖ്യ. അതില്‍ 31 ലക്ഷം പേര്‍ സൈനിക മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. പുരുഷന്‍മാര്‍ക്ക് 2 വര്‍ഷവും എട്ട് മാസവുമാണ് നിര്‍ബന്ധിത സൈനിക സേവന കാലാവധി. സ്ത്രീകള്‍ക്ക് ഇത് രണ്ട് വര്‍ഷമാണ്. 18 വയസ്സ് കഴിഞ്ഞ ഇസ്രായേലിലെ ഏതൊരു യുവതീ യുവാക്കളും നിര്‍ബന്ധിതമായും സൈനിക സേവനം അനുഷ്ഠിക്കണം അതു കൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പട്ടാളക്കാരെ കാണപ്പെടുന്ന രാജ്യവും ഇസ്രായേലാണ്. പുരുഷന്‍മാര്‍ക്ക് ഉള്ളത് പോലെ തന്നെ അതി കഠിനമായ പരിശീലന മുറകളാണ് വനിതാ പട്ടാളക്കാര്‍ക്കും ഉള്ളത്.

Top