രണ്ട് കല്യാണങ്ങള്‍ക്ക് ശേഷവും രണ്ട് കാമുകന്‍മാര്‍; കാമുകന്‍മാരെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി  

 

 

ജയ്പൂര്‍ :കാമുകന്‍മാരെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള ചോട്ട ഭോയ്‌വാഡയെന്ന ഗ്രാമത്തിലാണ് വ്യാഴാഴ്ച രാവിലെ വിനോദ് എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് റോഡിലായിരുന്നു വിനോദിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.ശരീരമാകെ മുറിവുകളോടെ മൃതദേഹം തിരിച്ചറിയാന്‍ പോലും പറ്റാത്ത നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയായ മോണിക്കയും യുവതിയുടെ രണ്ട് കാമുകന്‍മാരായ ദുര്‍ഗേഷും കപിലും പിടിയിലാകുന്നത്. വിനോദിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് യുവതിയുടെ സ്വന്തം നാട്ടില്‍ വെച്ചാണ് മോണിക്കയ്ക്ക് ദുര്‍ഗേഷുമായുള്ള പരിചയം.വിനോദിനെ കല്യാണം കഴിക്കുന്നതിന് മുന്നെ 12 ാം വയസ്സില്‍ മറ്റൊരു യുവാവുമായി ഒളിച്ചോടി മോണിക്ക മറ്റൊരു വിവാഹം കഴിച്ചതാണ്. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഈ  യുവാവ് മോണിക്കയെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമായിരുന്നു ദുര്‍ഗേഷുമായുള്ള അടുപ്പം. ഇത് മനസ്സിലാക്കിയ യുവതിയുടെ വീട്ടുകാര്‍ മോണിക്കയെ വിനോദുമായി കല്യാണം കഴിപ്പിക്കുകയായിരുന്നു.വിനോദിന്റെ വീട്ടില്‍ വെച്ചാണ് കപിലുമായി യുവതി പരിചയപ്പെടുന്നത്. വിനോദിന് തന്റെ അവിഹിത ബന്ധങ്ങളെ കുറിച്ച് സൂചന ലഭിച്ചെന്ന് മനസ്സിലാക്കിയ മോണിക്ക കാമുകന്‍മാരെ ഒപ്പം കൂട്ടി യുവാവിനെ വക വരുത്താന്‍ ഒരുങ്ങുകയായിരുന്നു. ഇതു പ്രകാരം ബുധനാഴ്ച രാത്രി കപില്‍ വാഹനം തകരാറായെന്ന് പറഞ്ഞ് വിനോദിനെ വീട്ടില്‍ നിന്നും വിജനമായ പ്രദേശത്തേക്ക് വിളിച്ച് വരുത്തുകയും ദുര്‍ഗേഷുമായി ചേര്‍ന്ന് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ യുവാവിന്റെ മുഖത്തും ദേഹത്തും മാരകമായ പരിക്കുകളും ഇവര്‍ വരുത്തി തീര്‍ത്തു.

 

 

 

Top