
തിരുവനന്തപുരം: ശബരിമല വിധിയിന്മേല്‍ സന്നിധാനത്തും ശബരിമലയിലും സംഘര്‍ഷങ്ങളില്‍ അയവ് വന്നതിന് പിന്നാലെ മല ചവിട്ടാന്‍ യുവതികളെത്തുന്നു. അഞ്ഞൂറോളം യുവതികളാണ് 23ന് മല ചവിട്ടാനെത്തുന്നു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുളള സംഘം ശബരിമലയിലേക്ക് പുറപ്പെടുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യുവതികളും പുരുഷന്മാരും ദര്‍ശനത്തിനെത്തും. തമിഴ്‌നാട് കേന്ദ്രമാക്കി സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയാണ് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുക. ഇക്കൂട്ടത്തില്‍ 10 സ്ത്രീകള്‍ കേരളത്തില്‍ നിന്നും ഉണ്ടാകും.
സ്ത്രീപ്രവേശനത്തിന് സഹായം ആവശ്യപ്പെട്ട് പലപ്പോഴായി കേരള സര്‍ക്കാരിന് കത്തയച്ചിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചില്ലെന്നും മനീതി വ്യക്തമാക്കി. അതേസമയം ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം തരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. മുന്‍പ് ശബരിമലയിലേക്ക് പോയ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതിരുന്നത് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാതിരുന്നതിനാലാണെന്നും അതേസമയം തടഞ്ഞാല്‍ തുടര്‍ച്ചയായി ശ്രമിക്കുമെന്നും മനീതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ട്രാന്‍സ്‌ജെന്റേഴ്‌സ്. ഏഴ് പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സുരക്ഷ തേടി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.