അഞ്​ജു ബോബി ജോർജ് വേൾഡ്​ അത്​ലറ്റിക്സ് വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം

ന്യൂഡൽഹി: വേൾഡ്​ അത്​ലറ്റിക്​സിൻറെ ഈ വർഷത്തെ വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം അഞ്​ജു ബോബി ജോർജിന്​. ലോങ്​ ജംപിലേക്ക്​ കൂടുതൽ വനിതകളെ കടന്നുവരാൻ പ്രേരിപ്പിച്ചതിനും ലിംഗ സമത്വ വാദങ്ങളും പരിഗണിച്ചാണ്​ അഞ്ജുവിന് പുരസ്​കാരം. ഒളിമ്പിക്​സ്​ ചാമ്പ്യൻ ജമൈക്കയുടെ എലീനേ തോംസൺ, നോർവേയുടെ കാൾസ്റ്റൺ വാർഹോം എന്നിവരും ​ലോക അത്​ലറ്റ്​ ഓഫ്​ ദ ഇയർ പുരസ്​കാരത്തിനും അർഹരായി.

അഞ്​ജുവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ‘ഇന്ത്യയിൽനിന്നുള്ള മുൻ അന്താരാഷ്​ട്ര ​ലോങ്​ ജംപ്​ താരം ഇപ്പോഴും കായിക രംഗത്ത്​ സജീവമായി ഇടപെടുന്നു. 2016ൽ അവർ പെൺകുട്ടികൾക്കായി ഒരു പരി​ശീലന അക്കാദമി തുറന്നു. അതിലൂടെ ലോക അണ്ടർ ​20 മെഡൽ ജേതാക്കളെ സൃഷ്​ടിക്കാൻ കഴിഞ്ഞു’ -വേൾഡ്​ അത്​റ്റലിക്​സിൻറെ പ്രസ്​താവനയിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top