അയോധ്യ: ഹിന്ദു മൂല്യങ്ങളുടെ പ്രതീകമാണ് അയോധ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നുയര്‍ത്തിയ പതാക വെറും ഒരു പതാകയല്ല, ഭാരതീയ സംസ്‌ക്കാരത്തിന്റെ പ്രതീകമാണെന്നും ഇന്ത്യയുടെ സാംസ്‌കാരിക ഉണര്‍വിന്റെ പ്രതീകം കൂടിയാണ്. പതിറ്റാണ്ടുകളുടെ മുറിവുകളും വേദനകളും ഇതോടെ ഉണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
500 വര്‍ഷം പഴക്കമുള്ള ഒരു ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണമായി ഈ നിമിഷത്തെ വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, പതാക ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്നും സത്യത്തിന്റെയും നീതിയുടെയും വിജയത്തെ പ്രതീകപ്പെടുത്തുന്നതായും പറഞ്ഞു. ഇന്നുയര്‍ന്ന പതാക ”നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി” വര്‍ത്തിക്കുമെന്നും പൗരന്മാരെ ഉണര്‍വിന്റെയും സമര്‍പ്പണത്തിന്റെയും പാതയിലേക്ക് നയിക്കുമെന്നും പറഞ്ഞു. ”നൂറ്റാണ്ടുകളിലൂടെ കടന്നുപോയ”തും സന്യാസിമാരുടെ തപസ്സിലൂടെയും പരിശ്രമത്തിലൂടെയും പൂര്‍ത്തീകരിക്കപ്പെട്ടതുമായ കൂട്ടായ സ്വപ്നങ്ങളുടെ മൂര്‍ത്തീഭാവമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
‘ഇത് ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ലോകത്തിന് പ്രഖ്യാപിക്കുന്ന ധര്‍മ്മ പതാകയാണ്,” സത്യത്തിന്റെയും നീതിയുടെയും ശാശ്വത മൂല്യങ്ങള്‍ക്കുവേണ്ടിയാണ് ഇത് നിലകൊള്ളുന്നതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ”സത്യം മാത്രമേ ജയിക്കൂ, അസത്യമല്ല” എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി സത്യമേവ ജയതേ എന്ന മുദ്രാവാക്യം വിളിച്ചു. ”നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തിയാലും” അവരുടെ വാക്ക് പാലിക്കാന്‍ പതാക ആളുകളെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പതാക ഉയര്‍ത്തല്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തെയും ഒരാളുടെ തത്വങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെയും വീണ്ടും ഉറപ്പിച്ചുവെന്ന് മോദി പറഞ്ഞു.


