ഇന്നസെന്റിനെക്കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ലെങ്കില്‍ ആ ഇടതുപക്ഷത്തെക്കുറിച്ച് ജനം ലജ്ജിക്കും ഗീവര്‍ഗീസ് കൂറിലോസ്

കൊച്ചി :കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നസെന്റിനെതിരെ ആഞ്ഞടിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ് രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഗീവര്‍ഗീസ് കൂറിലോസ് തുറന്നടിച്ചത്. ഇന്നസെന്റിനെക്കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ല എങ്കില്‍ ആ ഇടതുപക്ഷത്തെ കുറിച്ച് ജനം ലജ്ജിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഇന്നസെന്റ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഗീവര്‍ഗീസ് കൂറിലോസ് തുറന്നടിച്ചത് .

Top