മൂന്നുദിവസം പട്ടിണിക്കിട്ട ശേഷം അമ്മയ്ക്ക് ചോറിനൊപ്പം നൽകിയത് ഒരുവയസുള്ള സ്വന്തം കുഞ്ഞിനെ കൊന്നു വേവിച്ച ഇറച്ചി

സൗദി :മൂന്ന് ദിവസം പട്ടിണക്കിട്ട ശേഷം യസീദി സ്ത്രീക്ക് ഭക്ഷണമായി ഐ എസ് ഭീകരർ നല്‍കിയത് ഒരു വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊന്ന് വേവിച്ചത്. മൂന്ന് ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഇവര്‍ക്ക് ചോറും കറിയും നല്‍കിയത്. അപ്പോള്‍ അവര്‍ ഒരിക്കലും കരുതിയില്ല സ്വന്തം കുഞ്ഞിനെ കൊന്ന് പാകം ചെയ്തതാണ് താന്‍ ഭക്ഷിച്ചതെന്ന്.വിശപ്പുകാരണം മുഴുവനും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് തീവ്രവാദികള്‍ ഇവരോട് ക്രൂരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു ഇറാഖി എംപിയാണ് ഐസിഎസിന്റെ ഈ ക്രൂര പീഡനകഥ പുറത്ത് പറഞ്ഞത്.

ലൈംഗിക അടിമയായി തന്നെ തടവില്‍ പാര്‍പ്പിച്ച ശേഷമാണ് സ്വന്തം കുഞ്ഞിന്റെ പാകം ചെയ്ത ശരീരവും തീറ്റിച്ചതെന്ന് എംപി വിയാന്‍ ദാഖില്‍ പറയുന്നു.ഇവരില്‍ നിന്നും രക്ഷപ്പെട്ട യുവതി തന്നെയാണ് ഈ കഥ പുറത്ത് പറഞ്ഞത്. മൂന്ന് ദിവസം വെള്ളമോ ഭക്ഷണമോ തരാതെ പട്ടിണിക്കിട്ടു. അതിനു ശേഷം ഒരു പ്ലേറ്റ് ചോറും ഇറച്ചിക്കറിയും തന്നു. തിന്നത് തന്റെ പക്കല്‍ നിന്നും ഇവര്‍ തട്ടിയെടുത്ത സ്വന്തം കുഞ്ഞിന്റെ ശരീരമാണ് എന്നത് ഈ അമ്മയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

യസീദികള്‍ക്ക് നേരെ കൊടിയ പീഡനമാണ് ഐസിഎസ് തീവ്രവാദികള്‍ അഴിച്ചു വിടുന്നത്. ഇവരെ ചെകുത്താന്‍ ആരാധകരായാണ് തീവ്രവാദികള്‍ കണക്കാക്കുന്നത്. ഇതിനാല്‍ ന്യൂനപക്ഷമായ ഇവര്‍ക്കെതിരെ കൊടിയ പീഡനമാണ് ഇവര്‍ അഴിച്ചു വിടുന്നത്. ആയിരക്കണക്കിന് യസീദികളെയാണ് ഇവര്‍ കൊന്നൊടുക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളുമായാണ് കണക്കാക്കുന്നത്. ഈജിപ്ഷ്യന്‍ ടിവി ചാനലായ എക്സ്ട്രാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദാഖില്‍

Top