വിജയിക്കുന്ന ഒരാള്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും മന്ത്രിസ്ഥാനം; കര്‍ണാടകത്തില്‍ വിജയമുറപ്പിച്ച ശേഷം യെദിയൂരപ്പ പറയുന്നു

ബെംഗളൂരു: കർണാടകയിൽ കനത്ത പരാജയം ഏറ്റുവാങ്ങി കോൺഗ്രസ് ! ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്കു നീങ്ങുന്ന 12 പേരില്‍ 11 പേര്‍ക്കു താന്‍ മന്ത്രിസ്ഥാനം കൊടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. റാണിബെന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ കുമാറിനെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

മറ്റ് 11 പേര്‍ക്കും മുന്‍പ് വാഗ്ദാനം ചെയ്തിട്ടുള്ളതാണു മന്ത്രിസ്ഥാനമെന്നും അരുണ്‍ കുമാറിന് അങ്ങനെയൊന്നു നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മൂന്നാലു ദിവസത്തിനുള്ളില്‍ താന്‍ ദല്‍ഹിയിലേക്കു പോയി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.15 നിയമസഭാ മണ്ഡലങ്ങളില്‍ 12 സീറ്റിലും ബി.ജെ.പിയാണ് ഇപ്പോഴും ലീഡ് ചെയ്യുന്നത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

105 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇതോടെ ആകെ സീറ്റ് 117 ആകും. ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതായി പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബാലി അറിയിച്ചു. ഇനി ഈ ജയിച്ച എം.എല്‍.എമാരെ അയോഗ്യര്‍ എന്നു വിളിക്കില്ലെന്നും അവരെ യെദിയൂരപ്പ സര്‍ക്കാര്‍ രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ സഖ്യസര്‍ക്കാരിന് പാലം വലിച്ച് ബിജെപിയെ പിന്തുണച്ചതോടെയാണ് കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സര്‍ക്കാരിന്‍റെ ഭാവി തന്നെ നിശ്ചയിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണെന്നതിനാല്‍ ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് ആദ്യ ഫലം ബിജെപിക്ക് അനുകൂലമാണ് .

തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ബിജെപിയിലേക്ക് ഇനിയും കൂടുമാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 11 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് ബിജെപിയിലേക്ക് പോയ വിമത എംഎല്‍എ എസ് ടി സോമശേഖര്‍.7 ജെഡിഎസ് എംഎല്‍എമാരും 4 കോണ്‍ഗ്രസ് എംഎല്‍എമാരുമാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പാര്‍ട്ടി വിടാന്‍ തയ്യാറാവുന്നവര്‍ രണ്ട് വട്ടം ആലോചിക്കണമെന്ന നിര്‍ദ്ദേശമാണ് സോമശേഖര്‍ നല്‍കുന്നത്. ഞങ്ങള്‍ അനുഭവിച്ചത് നാല് മാസത്തോസമാണ്, സോമശേഖര്‍ പറഞ്ഞു.

Top