കർണാടകയും പിടിച്ച് ബിജെപി !സഭയിൽ വിശ്വാസം നേടി യെദിയൂരപ്പ!!

ബംഗളൂരു: കര്‍ണാടകത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ശബ്ദവോട്ടെടെടുപ്പായിരുന്നു നടന്നത്. 106 പേരുടെ പിന്തുണയോടെയാണ് വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ചത്. യെദിയൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചതോടെ സഭയില്‍ ധനകാര്യ ബില്ലിന്മേല്‍ ചര്‍ച്ച തുടങ്ങി. രാവിലെ 11 മണിക്ക് സഭാ നടപടികള്‍ ആരംഭിച്ചത്.

തന്നെ എതിര്‍ക്കുന്നവരേയും സ്‌നേഹിക്കുമെന്നും മറക്കുക ക്ഷമിക്കുക എന്നതില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും വിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ യെദിയൂരപ്പ വ്യക്തമാക്കി. ഭരണത്തില്‍ എല്ലാവിധ പിന്തുണയും നല്‍കണമെന്ന് പ്രതിപക്ഷ കക്ഷികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച്ചയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.രാജിവെച്ച മുഴുവന്‍ വിമത എംഎല്‍എമാരേയും സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ സഭയിലെ അംഗസംഖ്യ 224 ല്‍ നിന്നും 207 ആയി കുറഞ്ഞു.അതേസമയം ധനകാര്യ ബില്ലിന് ശേഷം രാജിവെയ്ക്കുമെന്ന് സ്പീക്കര്‍ കെ ആര്‍ രമേശ് വ്യക്തമാക്കി.

Top