യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

കടപ്ലാമറ്റം : യൂത്ത് കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വർണക്കടത്തു കേസിൽ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രതിഷേധിച്ചു .

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് കെ ൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ്‌ സി സി മൈക്കിൾ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. അരുൺ ഗിരീശൻ, അഖിൽ എന്നിവർ പ്രസംഗിച്ചു.

Top