അദ്ധ്യാപക ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവന്ദനം

സ്വന്തം ലേഖകൻ

കോട്ടയം: അദ്ധ്യാപക ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ ‘രതീഷ് ജെ ബാബുവിനെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘തിരുവഞ്ചൂർ രാധാകൃഷ്ണൻ’ എം.എൽ.എ ആദരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം പി. കെ. വൈശാഖ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അജീഷ് വാടാവതൂർ, അരുൺ മർക്കോസ് മാടപ്പാട്ട്,നിഷാന്ത് ആർ, അബു താഹിർ,
ഗൗരി ശങ്കർ, ഡാനി സി രാജു, യെദു സി നായർ, റൂബിൻ തോമസ്, നിധിൻ മാത്യു കുര്യൻ, അഭിഷേക്, ശരത് കോടിമത, മീവൽ, സാഗർ തുടങ്ങിയവർ സംസാരിച്ചു.

Top