യുവജനങ്ങൾക്കു ജോലി നിഷേധിക്കുന്ന ഇടതു സർക്കാർ ഇനി തുടരരുത്: ഫിലിപ്പ് ജോസഫ്

സ്വന്തം ലേഖകൻ

നീണ്ടൂർ: യുവജനങ്ങൾക്കു ജോലി നിഷേധിക്കുന്ന ഇടതു സർക്കാർ ഇനി തുടരരുതെന്നു കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയ യുവാക്കളെയും വിദ്യാർത്ഥികളെയും പെരുവഴിയിൽ നിർത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് യുവാക്കളുടെ കണ്ണീർ വീഴ്ത്തിയ സർക്കാർ, ഈ കണ്ണീരിൽ തന്നെ ഒലിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള തുറന്ന വാഹനത്തിലെ പര്യടനം നീണ്ടൂർ ഓണംതുരുത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉറപ്പാണ് എൽ.ഡി.എഫ് എന്നതാണ് ഇടതു മുന്നണിയുടെ പ്രചാരണ വാചകം. എന്നാൽ, സ്വന്തം കയ്യിലിരിക്കുന്ന, ജില്ലാ സെക്രട്ടറി മത്സരിക്കുന്ന ഏറ്റുമാനൂരിന്റെ കാര്യത്തിൽ പോലും ഇടതു മുന്നണിയ്ക്ക് ഉറപ്പ് പറയാനാവില്ല. കോൺഗ്രസും കേരള കോൺഗ്രസും ഒറ്റക്കെട്ടായി നിന്ന് ഏറ്റുമാനൂർ തിരികെ പിടിക്കുമ്പോൾ, സംസ്ഥാന ഭരണം പോലും ഇടതു മുന്നണിയുടെ കയ്യിൽ നിന്നും ഒലിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിന്റെ വികസനത്തിനായി പുത്തൻ മാതൃകയാണ് യു.ഡി.എഫ് തയ്യാറാക്കിയിരിക്കുന്നതെന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന തുറന്ന വാഹനത്തിലെ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലുടനീളം അനുഭവവേദ്യമാകുന്ന വികസനമാണ് യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്നത്. മണ്ഡലം മുഴുവൻ ഓരോ വോട്ടർമാർക്കും എന്താണ് വികസനമെന്നു കണ്ടറിയാൻ യു.ഡി.എഫ് വഴിയൊരുക്കും. വെറുതെ വികസനമെന്നു പറഞ്ഞു പോകുന്ന, പാർട്ടി അടിമകളെ സൃഷ്ടിക്കുന്ന വായ്ത്താരിയല്ല എല്ലാ വീടുകളിലും വികസനം എത്തിക്കുന്നതിനാണ് യു.ഡി.എഫ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top