സീ ടിവിയിലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയുടെ ഓഡിഷന്‍ ആറു മുതല്‍ കൊച്ചിയില്‍

കൊച്ചി: ശ്രുതിമധുരമായ സംഗീതത്തിലൂടെയും തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയും കാണികളുടെ മനംകവര്‍ന്ന് റിയാലിറ്റി ഷോയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സീ ടിവിയിലെ കുട്ടികളുടെ സംഗീത റിയാലിറ്റി പരിപാടിയായ ”സരിഗമപ ലി”ല്‍ ചാമ്പ്‌സ് തിരിച്ചു വരുന്നു. പുതിയ സീസണിലെ കുഞ്ഞു ചാമ്പ്യനാകാനുള്ള യോഗ്യത ഉണ്ടെന്ന് തോന്നുന്നവര്‍ ഏറ്റവും അടുത്തുള്ള വേദിയിലെത്തി ഓഡിഷനില്‍ പങ്കെടുക്കണം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത കഴിഞ്ഞ സീസണിലെ വിജയി സുഗന്ധ ദാതെയായിരുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇതോടൊപ്പം ശ്രേയന്‍ ഭട്ടാചാര്യ, അഞ്ജലി യെഗ്ക്‌വാദ്, തന്യ ശര്‍മ, ഷണ്‍മുഖപ്രിയ, സൊനാക്ഷി കര്‍ തുടങ്ങിയ പ്രതിഭകളെയും രാജ്യത്തിന് സമ്മാനിച്ചു. പിന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ‘ചോട്ട ഭഗ്‌വാന്‍’ ജയസ് കുമാറിനെയും അവതരിപ്പിച്ചു. കൊച്ചു ഗായകരെ കണ്ടെത്തി അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുന്ന പരിപാടിയുടെ അടുത്ത ബാച്ചിലേക്കുള്ള കൊച്ചു പ്രതിഭകളെ കണ്ടെത്താന്‍ വിവിധ നഗരങ്ങളില്‍ ഓഡിഷന്‍ നടത്തുന്നുണ്ട്. ജനുവരി ആറിനാണ് കൊച്ചിയിലെ ഓഡിഷന്‍. വൈറ്റിലയിലെ കണിയാമ്പുഴ റോഡിലുള്ള മെര്‍മെയ്ഡ് ഹോട്ടലില്‍ രാവിലെ എട്ടു മുതല്‍ ഓഡിഷന്‍ ആരംഭിക്കും.

രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ അവസരം. സംഗീതത്തില്‍ കഴിവുള്ള 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 7304189194/ 8828290291 എന്ന നമ്പറില്‍ വിളിച്ച് ഓഡിഷനായി രജിസ്റ്റര്‍ ചെയ്യാം. ഭുവനേശ്വര്‍, ഗോവ, ലക്‌നൗ, ബെംഗളൂരു, ചണ്ഡീഗഢ്, ഇന്‍ഡോര്‍, പാറ്റ്‌ന, ജയ്പൂര്‍, നാഗ്പൂര്‍, പൂനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ ഓഡിഷനുകള്‍ നടത്തുന്നുണ്ട്.
സരിഗമപ ലി’ല്‍ ഉടന്‍ തന്നെ സീ ടിവിയില്‍ സംപ്രേഷണം തുടങ്ങും.

Top