പ്രളയത്തിൽ മുങ്ങി കേരളം. കഴുത്തറ്റം വെള്ളം,വീടും മുങ്ങി!! നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി…

കൊച്ചി:പ്രളയത്തിൽ മുങ്ങി കേരളം.അതീവ ഗുരുതരമാണ് കേരളം നേരിടുന്നത് . എറണാകുളത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളത്തില്‍ കുടുങ്ങിയ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും കുടുംബത്തേയും മാറ്റി പാര്‍പ്പിച്ചു. വീട്ടില്‍ കഴുത്തറ്റം വെള്ളത്തിലാണെന്ന് ഇന്നലെ ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിട്ട് ആരും പ്രതികരിക്കുന്നില്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. വീഡിയോ പോസ്റ്റ് ചെയ്യാനും എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇന്ന് മഴ ശക്തമായ സാഹചര്യത്തില്‍ താനും കുടുംബവും സുര്കഷിത സ്ഥലത്ത് എത്തിയതായി ധര്‍മ്മജന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. വഞ്ചിലാണ് തന്നേയും കുടുംബത്തേയും രക്ഷിച്ചകതെന്നും ഇപ്പോള്‍ ഭാര്യവീട്ടിലാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം.

സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481 2562201 ഇടുക്കി 0486 2233111 എറണാകുളം 0484 2423513 തൃശ്ശൂര്‍ 0487 2362424 പാലക്കാട് 0491 2505309 മലപ്പുറം 0483 2736320 കോഴിക്കോട് 0495 2371002 വയനാട് 9207985027 കണ്ണൂര്‍ 0468 2322515 ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515 ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130 കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002 ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630 കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800 എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481 കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം.

രക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും ഹെലികോപ്റ്ററുകള്‍ എത്തുന്നു സോണി(ആറന്മുള) 9496370751 പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541 സതീഷ് (അയിരൂര്‍) 8547611214 ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209 പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101 അഭിലാഷ്(ചെറുകോല്‍) 9847080787

Latest
Widgets Magazine