അഭിമുഖങ്ങള്‍ തനിക്ക് പാരയായി വന്നു; അവരുടെ ചതിക്കുഴി മനസിലാക്കാന്‍ വൈകിപ്പോയെന്ന് ഭാവന

താരസുന്ദരി ഭാവനയ്ക്ക് എന്താണ് സംഭവിച്ചത്, മലയാള ചലച്ചിത്ര ലോകം ഭാവന കൈവിട്ടോ. നല്ല സിനിമകളൊന്നും ഭാവനയെ തേടിയെത്തുന്നുമില്ല. പുതുമുഖ നടിമാരുടെ കടന്നുവരവ് ഭാവനയ്ക്ക് തിരിച്ചടി നല്‍കിയോ? ഇതിനിടയില്‍ ഭാവനയ്ക്ക് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. സത്യാവസ്ഥ എന്താണെന്ന് ഭാവന തന്നെ തുറന്നു പറയുന്നു.

മാധ്യമങ്ങള്‍ പലതും വളച്ചൊടിച്ച് കഥ മെനയുകയാണെന്ന് ഭാവന പറയുന്നു. അവരുടെ ചതിക്കുഴിയില്‍ പലപ്പോഴും വീണു പോയി. കുറച്ചു നാളുകളായി അഭിമുഖത്തിനെത്തുന്നവരെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയാണ് ഭാവന. കാരണം അന്വേഷിക്കുന്നവരോടാണ് ഭാവന ഇക്കാര്യം പറഞ്ഞത്. അഭിമുഖങ്ങള്‍ ചെയ്യുന്നവര്‍ അവരുടെ കൗതുകത്തിന് കാര്യങ്ങള്‍ വളച്ചൊടിക്കുന്നത് തനിക്ക് പാരയായി എന്ന് ഭാവന പറയുന്നു. പണ്ടൊക്കെ അഭിമുഖത്തില്‍ വെറുതെ ഒരോന്നു സംസാരിക്കുമായിരുന്നു. ഇതു പലരും വളച്ചൊടിക്കാന്‍ തുടങ്ങി.

ഇതിലൂടെ ഉള്ള സമാധാനം കൂടി പോയി. ഇപ്പോള്‍ അഭിമുഖം ചെയ്യുന്നവരുടെ ഉദ്ദേശം അറിയാം. അതുകൊണ്ട് തന്നെ സംസാരിക്കാന്‍ പഠിച്ചു. തന്നെ സംബന്ധിച്ച് മോശം അനുഭവങ്ങളാണ് അഭിമുഖങ്ങള്‍ തന്നത്. പറയുന്നതല്ല പ്രസിദ്ധികരിച്ചു വരുന്നത്. ഇത് അനാവശ്യമായ വിവാദങ്ങളുണ്ടാക്കും. തന്നെ സംബന്ധിച്ച് വ്യക്തിപരമായ കാര്യങ്ങള്‍ കുടുംബം മാത്രം അറിഞ്ഞാല്‍ മതി. തന്റെ സ്വകാര്യ ജീവിതത്തിലും സന്തോഷത്തിലും മറ്റുള്ളവര്‍ ഇടപെടുന്നത് ഇഷടമല്ലെന്നും ഭാവന പറയുന്നു

നമിതാ പ്രമോദിനെയും രജിഷ വിജയനെയും കാണാന്‍ ജനം; നിരവധിപ്പേര്‍ തലകറങ്ങി വീണു; ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസെടുത്തു ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍, സംഭവത്തിന് പിന്നില്‍ ദിലീപാണോ അല്ലയോ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് ലാല്‍ സ്റ്റേഷനില്‍ നടിക്ക് നേരെ ക്രൂരമായ ലൈംഗീക ആക്രമണം; വസ്ത്രങ്ങള്‍ വലിച്ചുകീറി, വീഡിയോ ഷൂട്ട് ചെയ്തു മുന്താണി മാറ്റുന്ന സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പാര്‍ത്ഥിപനോട് പറഞ്ഞു; ഇതിന്റെ പേരില്‍ അവനോട് മണിക്കൂറുകളോളം വഴക്കിട്ടു; സാരി ഊരികളയുന്നപോലെ വള്‍ഗറായ സീന്‍ വേറെയില്ല… വിക്രമിന്റെ നായികയായിരുന്ന ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അമ്മായിയമ്മയുടെ വേഷം ചെയ്യുന്നു; അവനും പോലും സഹിക്കുന്നില്ല…
Latest
Widgets Magazine