ചന്ദനമഴ സീരിയലിലെ കഥാപാത്രങ്ങളെ കളിയാക്കി അനുകരിച്ച് നടി ഗായത്രി സുരേഷ്

ചാനലുകളിലും സീരിയലുകള്‍ നിറയുകയാണ്. സീരിയലുകള്‍ കൊണ്ട് കുത്തി നിറയ്ക്കുകയാണ് ഓരോ ചാനലുകളും. സീരിയലുകളെ ട്രോളര്‍മാര്‍ പലതവണ കളിയാക്കി കൊന്നതാണ്. ഇതിനു പിന്നാലെയാണ് നടി ഗായത്രി സുരേഷിന്റെ പരിഹാസം. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിനെ കളിയാക്കിയാണ് ഗായത്രിയെത്തിയത്.

ചന്ദനമഴയിലെ കഥാപാത്രങ്ങളെ അനുകരിച്ച് ഗായത്രി കളിയാക്കി. ഗായത്രിയുടെ വീഡിയോ ഇതിനോടകം വൈറലായി. മിസ് കേരളയായ ഗായത്രി, കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്നാ പ്യാരി എന്ന ചിത്രത്തിലൂടെയാണ് നായികയായി മലയാളത്തിലെത്തിയത്. പഠനശേഷം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് സൗന്ദര്യ മത്സരങ്ങളില്‍ ഗായത്രി സുരേഷ് സജീവമായത്.

തിരക്കുകള്‍ക്കിടയിലണ് ജംമ്നാ പ്യാരിയില്‍ നായികയാകാനുള്ള ഓഫര്‍ ഗായത്രിയെ തേടിയെത്തിയത്. ജംമ്നാ പ്യാരിക്കു ശേഷം ജോഷി തോമസ് സംവിധാനം ചെയ്ത പേരിടാത്ത ചിത്രത്തില്‍ നായികയായിരുന്നു. ഇപ്പോള്‍ ഒരേമുഖം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

https://web.facebook.com/Troll.Malayalamt/videos/601097076719912/

Latest
Widgets Magazine