വിമാനത്തിനുള്ളിലെ മദ്ധ്യവയസ്‌കന്‍റെ മോശം പെരുമാറ്റം ; സമൂഹ മാധ്യമത്തില്‍ കരഞ്ഞു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത് സൈറാ വാസിം  

 

 

ഡല്‍ഹി :വിമാനത്തിനുള്ളില്‍ വെച്ച് തന്നെ ഒരാള്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചതായി പ്രശസ്ത ഹിന്ദി സിനിമ നടി സൈറാ വാസിം. തനിക്ക് ഉണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വിശദീകരിച്ച് പെണ്‍കുട്ടി സമൂഹ മാധ്യമത്തില്‍ വീഡിയോയും പോസ്റ്റ് ചെയ്തു. അമീര്‍ഖാന്‍ ചിത്രമായ ദംഗലിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സൈറാ വാസിം. 17 കാരിയിയ പെണ്‍കുട്ടി ചിത്രത്തില്‍ അമീര്‍ ഖാന്റെ മകളായാണ് അഭിനയിച്ചത്. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രാ മധ്യേയാണ് പെണ്‍കുട്ടിക്കെതിരെ പീഡനശ്രമം ഉണ്ടായത്. എയര്‍ വിസ്താരയുടെ വിമാനത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പുറകില്‍ ഇരുന്ന  മദ്ധ്യവയസ്‌കന്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചത്. പുറകിലിരുന്ന ഇയാള്‍ ആദ്യം തന്റെ സീറ്റിലെ കൈ വെയ്ക്കുന്ന സ്ഥലത്തേക്ക് ഇയാളുടെ കാല്‍ കയറ്റി വെച്ചു. പിന്നീട് തന്റെ കഴുത്തില്‍ കാല്‍ കൊണ്ട് തഴുകാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പറയുന്നു. വിമാനത്തില്‍ വെളിച്ചം കുറവായത് കൊണ്ടാണ് ഈ ദൃശ്യങ്ങള്‍ ക്യമറയില്‍ പകര്‍ത്താന്‍ കഴിയാതിരുന്നത്. വിമാന അധികൃതരോട് ഇക്കാര്യത്തെ കുറിച്ച് താന്‍ പരാതിപ്പെട്ടെങ്കിലും അവര്‍ വേണ്ട നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. വിമാനത്തില്‍ നിന്നും ഇറങ്ങിയ ഉടനെ സൈറ സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. കരഞ്ഞു കൊണ്ടാണ് പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വളരെ പേടിപ്പെടുത്തന്നത് എന്നായിരുന്നു സൈറയുടെ ആദ്യ പ്രതികരണം. കൂടാതെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ സക്രീന്‍ ഷോട്ടുകളായും പെണ്‍കുട്ടി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് .

Latest
Widgets Magazine