അജുവിനെ ഓടിച്ചിട്ട് പൊങ്കാലയിട്ട് ആരാധകര്‍

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരങ്ങള്‍ക്ക് ലഭിക്കാറുള്ളത്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട പല സുപ്രധാന വിവരങ്ങളും പങ്കുവെച്ചത് താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലായിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലും കലക്ഷന്‍ സെന്ററുകളിലുമൊക്കെയായി താരങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. അജു വര്‍ഗീസും ഈ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും അതേത്തുടര്‍ന്ന് നടക്കുന്ന കാര്യങ്ങളുമെല്ലാം ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന് സഹായം പ്രഖ്യാപിച്ച യുഎഇ സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച റിപ്പബ്ലിക് ടിവി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുമായിട്ടായിരുന്നു താരമെത്തിയത്.

കണ്ണടച്ച് തുറക്കുന്നതിന് മുന്‍പേ പോസ്റ്റ് വൈറലാവുകയും അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുമെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പൊങ്കാല ഇപ്പോഴും അതേ പോലെ തുടരുകയാണ്. അതിനിടയിലാണ് താരം പുതിയ പോസ്റ്റുമായെത്തിയത്. മോനെ ഗോസ്വാമീ നീ തീര്‍ന്നുവെന്ന പോസ്റ്റുമായാണ് താരമെത്തിയത്. പോസ്റ്റിനെ അനുകൂലിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും വിമര്‍ശനമായിരുന്നു കൂടുതലായും ലഭിച്ചത്. തന്റെ പേജില്‍ നടക്കുന്ന പൊങ്കാലയെക്കുറിച്ച് താരവും കൃത്യമായി മനസ്സിലാക്കുന്നുണ്ടായിരുന്നു. വിമര്‍ശനവുമായെത്തിയ ആരാധകന് താരം തന്നെ മറുപടി നല്‍കിയിരുന്നു. പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ച ആളിക്കത്തുന്നതിനിടയിലാണ് താരം പുതിയ കുറിപ്പുമായെത്തിയത്. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുത്ത് തുടങ്ങുന്ന മലയാളിയുടെ നിലപാടാണ് ഇക്കാര്യത്തിലും പ്രതിഫലിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹം എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിച്ചത്. അത് തന്നെയാണ് അജുവും ചെയ്തതെന്നാണ് ചിലര്‍ വ്യക്തമാക്കിയത്. കേരളത്തെ പുഴ്കത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. തന്റെ സംസ്ഥാനത്തും വെള്ളപ്പൊക്കമാണെന്നും കേരളത്തിനോട് അനുതാപമുണ്ടെന്നും മനശാസ്ത്രപരമായി പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങി വരാന്‍ കേരളത്തിന് പെട്ടെന്ന് കഴിയും. മഹാശക്തരാണ് എന്ന് തെളിയിച്ചിട്ടുള്ളവരാണ് അവര്‍.വ്യാജവാര്‍ത്തയുണ്ടാക്കുന്നവരെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നുവെന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടാതെ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് ശ്രദ്ധിച്ച് എങ്ങനെ പോസ്റ്റ് ഇടാമെന്ന് പഠിക്കാനാണ് മറ്റൊരാള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

എത്ര പക്വതയോടെയാണ് അദ്ദേഹം പോസ്റ്റുകള്‍ ഇടുന്നത്. ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നതിന് മുന്‍പ് ഇത് വിശ്വസിക്കാനും ആള്‍ക്കാര്‍ ഉണ്ടെന്നോര്‍ക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അലന്‍സിയറിലെ പോലെ അനാവശ്യ പ്രതികരണങ്ങള്‍ നടത്തി പണി വാങ്ങിക്കൂട്ടി അജു ചിലപ്പോള്‍ വിസ്മൃതിയിലായേക്കാമെന്നാണ് വേറൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. റിപ്പബ്ലിക് ടിവി വിഷയവുമായി ബന്ധപ്പെട്ട് അജു പോസ്റ്റ് ചെയ്ത വാക്കുകളുമായി ബന്ധപ്പെട്ട പൊങ്കാല ഇപ്പോഴും തുടരുകയാണ്. താരത്തിനെ വിമര്‍ശിച്ചാണ് കൂടുതല്‍ പേരും എത്തിയിട്ടുള്ളത്. സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചാണ് ചിലര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇതിന് ശേഷം അദ്ദേഹം വേറെ സംഭവം പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അതിന് കീഴിലെല്ലാം ഇതായിരുന്നു വിഷമായെത്തിയത്.

ദുരന്തം വരുമ്പോള്‍ കൈപിടിച്ച് കട്ടക്ക് കൂടെ നിന്നവരാണ് മലയാളികളെന്നും അപ്പോഴൊന്നും ശബ്ദിക്കാതിരുന്ന ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ രംഗത്തുവന്നതിനെക്കുറിച്ചാണ് പുതിയ പോസ്റ്റ്. പ്രതിസന്ധി അതിജീവിച്ച് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്നതിനിടയിലെ അഭിപ്രായവ്യാത്യാസം തങ്ങള്‍ തന്നെ പറഞ്ഞുതീര്‍ക്കുമെന്നും അവിടെയാരും വാഴ വെട്ടാനായി വരരുതെന്നുമാണ് താരം പറയുന്നത്. ഇക്കാര്യം പറയാനായി ഒരു രാഷ്ട്രീയ അംഗത്വവും വേണ്ടെന്നും മലയാളി ആയാല്‍ മതിയെന്നും താരം കുറിച്ചിട്ടുണ്ട്.

കേരളത്തിലെ യുവജനത വിചാരിച്ചാല്‍ എന്തും നടക്കുമെന്ന് താങ്ങള്‍ക്ക് മനസ്സിലായല്ലോ, ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ സൂക്ഷിക്കണമെന്നും പിള്ളേര്‍ ഒരുമിച്ചെത്തിയാല്‍ സിനിമ നിര്‍ത്തി വീട്ടില്‍ ഇരിക്കേണ്ട അവസ്ഥ വരുമെന്ന മുന്നറിയിപ്പും താരത്തിന് നല്‍കിയിട്ടുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റിന് കീഴിലും പൊങ്കാല തുടര്‍ന്നു കൊണ്ടിരിക്കുകയാണിപ്പോള്‍.

Top