സരിതാ നായര്‍ വീണ്ടും കുരുക്കില്‍: ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

തിരുവനന്തപുരം : വിവാദ സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായര്‍ക്കെതിരെ വീണ്ടും കേസ്. കാറ്റാടി യന്ത്രം സ്ഥാപിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിലാണ് സരിതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്.

വാഴക്കുളം സ്വദേശികളില്‍ നിന്നു 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ വിസ്താരത്തിനു ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണു സരിതയെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചത്. പ്രതിയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.

കേസിന്റെ വിസ്താരത്തിനായി പലവട്ടം കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടും സരിത എത്താതിരുന്നതിനെത്തുതുടര്‍ന്നാണ് കോടതി നടപടിയെടുത്തത്.

Latest
Widgets Magazine