ദലിത് കുടുംബത്തെ കുടിയിറക്കിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി

കുമളി: ഇടുക്കി കുമളിയില്‍ ദലിത് കുടുംബത്തെ ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫിസാക്കിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ലക്ഷ്മിവിലാസത്തില്‍ മാരിയപ്പന്‍ ഭാര്യ ശശികല എന്നിവരെയും മൂന്നരയും രണ്ടും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെയും മര്‍ദിച്ചശേഷം വീട്ടില്‍നിന്ന് ഇറക്കിവിട്ടതായാണ് പരാതി.

മാരിയപ്പന്‍ ഭാര്യ ശശികല ഇവരുടെ കുഞ്ഞുങ്ങളെയും സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് കുടിയിറക്കിയത്. വീടിനെ ചൊല്ലി മാരിയപ്പനും ബന്ധു മുഹമ്മദ് സല്‍മാനും തമ്മിലുള്ള തര്‍ക്കം സിപിഎം ഏറ്റെടുത്ത് തീര്‍പ്പാക്കുകയായിരുന്നു. സിപിഎം മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ച വീട് പിന്നീട് മുരുക്കടി ബ്രാഞ്ച് കമ്മിറ്റി ഓഫിസാക്കി മാറ്റി.

പീരുമേട് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി എത്തിയ മാരിയപ്പനെയും ഭാര്യ ശശികലയെയും സിപിഎം പ്രവര്‍ത്തകര്‍ ആട്ടിയകറ്റി. കോടതി ഉത്തരവ് നടപ്പിലാക്കേണ്ട പൊലീസാകട്ടെ സിപിഎം നേതാക്കള്‍ക്ക് കൂട്ട് നിന്നു. സംഭവം വിവാദമായതോടെ എസ് സി എസ്ടി കമ്മിഷന്‍ വിഷയത്തില്‍ ഇടപ്പെട്ടു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, പട്ടികജാതി വികസന ഓഫിസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെയാണ് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്. ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, സിപിഎം പ്രവര്‍ത്തകരായ അനിയന്‍, അനൂപ്, അഭിലാഷ് എന്നിവരാണ് പ്രതികള്‍. സ്ഥലം സന്ദര്‍ശിച്ച കട്ടപ്പന ഡിവൈഎസ്പി ആശുപത്രിയില്‍ ചികിത്സയിലുള്ള മാരിയപ്പന്റെയും ശശികലയുടെയും വിശദമായ മൊഴിയെടുത്തു. സിപിഎമ്മിന്റെ അതിക്രമത്തിനെതിരെ സിപിഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി.

കേരള പൊലീസിന്റെ ട്രാന്‍സ്ജന്‍ഡര്‍ വിരുദ്ധ മനോഭാവം തുറന്ന് കാട്ടുന്ന ഒമ്പത് സംഭവങ്ങള്‍; ഒരു സമൂഹത്തെ ക്രൂരമായി അടിച്ചമര്‍ത്താന്‍ നോക്കുന്നതിന്റെ നേര്‍ച്ചിത്രം മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങള്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച ദലിത് വിദ്യാര്‍ത്ഥിനി ഏവിയേഷന്‍ കോളജില്‍ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ അറുപത്തിനാല്കാരന് ക്രൂരമര്‍ദ്ദനം; കണ്ണിന് പരിക്കേറ്റ ഗൃഹനാഥന്റെ കാശും പിടിച്ചുപറിച്ചു വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ടീച്ചറുടെ ജാതീയ അധിക്ഷേപം, ചൂരലുകൊണ്ട് മര്‍ദ്ദനം; വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍
Latest
Widgets Magazine