സോളാറിൽ കോളടിച്ചത് രമേശ് ചെന്നിത്തലക്ക് .. മനപ്പൂര്‍വ്വമല്ലെങ്കിലും പിണറായി ബിജെപിക്ക് ചെയ്തത് വലിയ സഹായം: അഡ്വക്കേറ്റ് ജയശങ്കര്‍…

കൊച്ചി:സോളാറിൽ കോളടിച്ചത് രമേശ് ചെന്നിത്തലക്ക് !..സോളാര്‍ റിപ്പോര്‍ട്ടില്‍ ഗോളടിച്ചത് പിണറായി ആണെങ്കിലും കോളടിച്ചത് രമേശ് ചെന്നിത്തലയ്ക്കാണെന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കര്‍. മനപ്പൂര്‍വ്വമല്ലെങ്കിലും പിണറായി ബിജെപിക്ക് വലിയ സഹായമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

സോളാർ റിപ്പോർട്ടിൽ ഗോളടിച്ചത് പിണറായി ആണെങ്കിലും കോളടിച്ചത് ചെന്നിത്തലയ്ക്കാണ്: ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി, ബെന്നി ബഹനാനും കെ.സി.വേണുഗോപാലും ഷെഡ്ഡിൽ കയറി. കെപിസിസി പ്രസിഡന്റായി ഇനി ആരു വന്നാലും രമേശിനു പുല്ലാണ്.
പിണറായി സഖാവ് മന:പൂർവമല്ലെങ്കിൽപ്പോലും ബിജെപിക്കു വലിയ സഹായമാണ് ചെയ്തിട്ടുളളത്. അമിത്ഷായുടെ മകൻ അമിതമായി പണമുണ്ടാക്കി എന്ന ആരോപണത്തിൽ പിടിച്ചു രാഹുൽഗാന്ധി ആക്രമണം കടുപ്പിക്കുമ്പോഴാണ് സോളാർ സ്റ്റ്രോക്ക് ഉണ്ടായത്. ജസ്റ്റിസ് ശിവരാജൻ്റെ റിപ്പോർട്ട് പൊക്കിപ്പിടിച്ചാവും ഗുജറാത്തിൽ മോദി പ്രചരണം നടത്തുക. അഴിമതിക്കു മാത്രമല്ല സ്ത്രീപീഡനത്തിനും രാഹുൽ ന്യായം പറയേണ്ടിവരും.
ഇല്ലാത്ത ചാരക്കേസുണ്ടാക്കി കരുണാകരനെ താഴെയിറക്കിയവരാണ് കോൺഗ്രസിലെ A ഗ്രൂപ്പുകാർ. കാലം കണക്കു തീർക്കുന്നത് ലീഡർ പരലോകത്തിരുന്ന് കാണുന്നുണ്ടാകും.

അടിക്കുറിപ്പ്:
സരിതയെ പേടിപ്പിച്ചവരുടെയും പീഡിപ്പിച്ചവരുടെയും പണം പിടുങ്ങിയവരുടെയും പട്ടികയിൽ മുൻ മദ്യമന്ത്രി കെ.ബാബുവിൻ്റെ പേരില്ല. കേബു ആളു ഡീസൻ്റാണ്, ബാക്കി കോൺഗ്രസുകാരെ പോലെയല്ല.

14ന് പരാതി കിട്ടി, 15ന് പരാതിക്കാരിയെ വിളിച്ചു, 16ന് ശശിയെ വരാന്‍ ആവശ്യപ്പെട്ടു: പീഡന പരാതിയിലെ പാര്‍ട്ടി അന്വേഷണത്തെ കണക്കിന് പരിഹസിച്ച് അഡ്വ. ജയശങ്കര്‍ പി.ടി തോമസ്‌ മത-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കല്ലേറിന്റെ ഇര.കെ.പി.സി.സിയും കെ.സി.ബി.സിയും ഇനിയെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പുപറയണം തമിഴ്മക്കളെ കാപ്പാത്താന്‍ പുറപ്പെട്ട ബിജെപി നോട്ടയ്ക്കും പിന്നില്‍; അഡ്വ. ജയശങ്കറിന്റെ ആക്ഷേപം ഫേസ്ബുക്കില്‍ ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന്‍ പോലീസും ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.. നസ്രാണി ദീപിക, പിണറായി ദീപികയായ കാലത്തെ അമരക്കാരന്‍ ‘പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്‌സാ നിയമപ്രകാരം അറസ്റ്റ് ചെയ്തു’ റോബിനെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് ജയശങ്കര്‍
Latest
Widgets Magazine