കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയെ ലൈംഗിക അടിമയാക്കി: അഞ്ച് വൈദീകരെ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്റ് ചെയ്തു

കൊച്ചി: വിശ്വാസിയായ യുവതിയെ വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഓര്‍ത്തഡോക്സ് സഭ നടപടിയെടുത്തു. ആരോപണ വിധേയരായ വൈദികരെയും സഭ സസ്പെന്‍ഡ് ചെയ്തു.

കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് വര്‍ഷങ്ങളായി യുവതിയെ ലൈംഗിക ചൂഷണം നടത്തിവന്നതായാണ് ഭര്‍ത്താവിന്റെ ആരോപണം. എന്നാല്‍ വൈദികര്‍ക്കെതിരെ പൊലീസില്‍ ഭര്‍ത്താവോ യുവതിയോ പരാതി നല്‍കിയിട്ടില്ല.

സഭ വൈദികരുടെ പ്രവര്‍ത്തന കാര്യ സമിതിയംഗവും ട്രസ്റ്റിയുമായ എം.ഒ.ജോണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് വൈദികര്‍ക്കുമെതിരെ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുളളതായും ഇദ്ദേഹം വെളിപ്പെടുത്തി.

സഭ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ എട്ട് പേരെയാണ് ഭര്‍ത്താവ് പ്രതിസ്ഥാനത്ത് നിര്‍ത്തിയതെങ്കിലും ഇവരില്‍ അഞ്ച് പേര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. പരാതിയില്‍ ഒരു വൈദികന്‍ സ്ത്രീയെ 380 തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ പരാതി നിയമപരമായി നിലനില്‍ക്കില്ലെന്നതിനാലാവണം ഇവര്‍ പൊലീസില്‍ പരാതിപ്പെടാത്തതെന്ന് എം.ഒ.ജോണ്‍ പറഞ്ഞു. പരാതിക്കാരന് രണ്ട് മക്കളുണ്ട്.

Latest