ചെളിയില്‍ താഴ്ന്ന കാര്‍ തള്ളി കയറ്റി അല്‍ഫോണ്‍സ് കണ്ണന്താനം

സന്നിധാനത്ത് ചെളിയില്‍ താഴ്ന്ന സ്വന്തം വാഹനം തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മന്ത്രിയുടെ വാഹനം നിലയ്ക്കലില്‍ ചെളിക്കുഴിയില്‍ പുതഞ്ഞത്. തുടര്‍ന്ന് മന്ത്രിയോടൊപ്പം ഉദ്യോഗസ്ഥരും ചേര്‍ന്ന് വാഹനം തള്ളിക്കയറ്റുകയായിരുന്നു. അതേസമയം, വാഹനം ചെളിക്കുഴിയില്‍ വീണതോടെ നിലയ്ക്കലിലെത്തുന്ന വിശ്വാസികളുടെ അവസ്ഥ മനസിലായെന്ന് മന്ത്രി പറഞ്ഞു. പൊലീസുകാര്‍ക്കൊപ്പം വാഹനം തള്ളിക്കയറ്റി പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയപ്പോഴും നിലയ്ക്കലിലെ ചുമതലയുള്ള ഉദ്യോഗസ്ഥരും മന്ത്രിയെ കാണുവാനെത്തി. ശുചിമുറികള്‍ കാണണമെന്നാണ് പിന്നീട് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ വഴി കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി.

പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്ററെയും സംഘത്തെയും അല്‍ഫോന്‍സ് കണ്ണന്താനം മോചിപ്പിച്ചു കേന്ദ്ര സഹായം 600 കോടി മാത്രമെന്ന വാദം തെറ്റ്;തോമസ് ഐസക്കിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം യു.എ.ഇ സഹായധനം കേരളത്തിന് ആവശ്യം, നയം തിരുത്തണമെന്ന് കണ്ണന്താനം; ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി സാര്‍ അറിയാതെ സാറിന്റെ ഉറങ്ങുന്ന ഫോട്ടോ സാറിന്റെ പേജില്‍ ആരോ പോസ്റ്റ് ചെയ്തിരിക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ട്രോള്‍ മഴ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോടൊപ്പം എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് നരേന്ദ്രമോദി ചോദിച്ചു; ആരും തന്നെ വിളിച്ചില്ലെന്നാണ് മറുപടി നല്‍കിയതെന്ന് കണ്ണന്താനം
Latest
Widgets Magazine