സർക്കാരിനും പ്രതിപക്ഷത്തിനും സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം പത്തരമാറ്റായി വി.ടി ബൽറാം .ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി..കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി:കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി . 180 വിദ്യാർത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീംകോടതി . സർക്കാർ നടപടി നിയമ വിരുദ്ധം . കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും .ക ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച് സുപ്രീംകോടതി. കോടതി വിധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കരുത്. ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി പറഞ്ഞു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിച്ചാണു കോടതി നിർദേശം. പ്രവേശനം സാധൂകരിക്കാൻ നിയമസഭ ഇന്നലെ നിയമ നിർമാണം നടത്തിയിരുന്നു. രണ്ടു മെഡിക്കൽ കോളജുകളിലെയും പ്രവേശനം സാധൂകരിക്കുന്നതിനുള്ള ‘കേരള മെഡിക്കൽ കോളജ് പ്രവേശനം സാധൂകരിക്കൽ ബിൽ’ ആണു നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്.

ഇന്നു സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു തിരക്കിട്ട് സർക്കാർ ബിൽ പാസാക്കിയത്. തുടർന്ന് ഇന്നത്തെ വാദം കേൾക്കൽ നീട്ടിവയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം തള്ളിയ സുപ്രീംകോടതി ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ലല്ലോയെന്നു ചോദിച്ചു. തുടർന്ന് മെഡിക്കൽ കൗൺസിൽ അഭിഭാഷകന്റെ വാദം കേട്ടായിരുന്നു 180 വിദ്യാർഥികളെ പുറത്താക്കാനുള്ള തീരുമാനം കോടതി സ്വീകരിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ 150 വിദ്യാർഥികളെയും കരുണയിലെ 30 വിദ്യാർഥികളെയുമാണു പുറത്താക്കുക. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എതിർത്ത് വി.ടി.ബൽറാം

ബിൽ അവതരിപ്പിക്കുന്നതിനെ എതിർത്ത് വി.ടി.ബൽറാം ക്രമപ്രശ്‌നമുന്നയിച്ചു. ബിൽ ദുരുദ്ദേശ്യപരവും നിയമവിരുദ്ധവും പച്ചയായ വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണയ്ക്കുന്നതുമാണെന്നു ബൽറാം ആരോപിച്ചു. ഓർഡിനൻസിന്റെ നിയമസാധുതയിൽ കോടതി സംശയം ഉന്നയിച്ച സാഹചര്യത്തിൽ ഇത്തമൊരു ബിൽ കൊണ്ടുവരുന്നതു ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്നു ബൽറാം പറഞ്ഞു.

ബിൽ നിയമസഭയിൽ പാസാക്കാൻ പ്രതിപക്ഷം കൂട്ടുനിന്നതിനെതിരെ കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാനും രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങൾ സംശയത്തോടെയാണു കാണുന്നതെന്നും പിന്നിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേസ് ഇങ്ങനെ:

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിൽ 2016-17 വർഷം നടത്തിയ പ്രവേശനം ക്രമവിരുദ്ധമെന്നു കണ്ടു പ്രവേശനപരീക്ഷാ കമ്മിഷണർ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. എന്നാൽ, പ്രവേശനം ക്രമവൽക്കരിക്കണമെന്നു വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിനെ തുടർന്നു പ്രാബല്യത്തിലാക്കിയ ഓർഡിനൻസിനു പകരമായാണു ബിൽ പാസാക്കിയത്. ഓർഡിനൻസിലൂടെ ക്രമവൽക്കരിച്ച കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.

മാനേജ്‌മെന്റിന്റേതു തെറ്റായ നടപടിയാണെങ്കിലും വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണു പ്രവേശനം സാധൂകരിക്കുന്നതെന്നു ബിൽ അവതരിപ്പിച്ചു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തെറ്റായ നടപടി സ്വീകരിച്ച മാനേജ്‌മെന്റുകൾ ദയ അർഹിക്കുന്നില്ല. എന്നാൽ വിദ്യാർഥികളുടെ ഭാവിയെ ഓർത്താണ് ഇത്തരമൊരു നിയമനിർമാണം വേണ്ടിവന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു.

കണ്ണൂർ കരുണ ബില്ല് ഓർഡിനൻസ് മാത്രം ആണെന്ന സുപ്രീം കോടതി നിരീക്ഷണം സാങ്കേതികത്വം മാത്രമെന്ന് ആരോഗ്യമന്ത്രി . നിയമസഭയുടെ അംഗീകാരത്തോടെ ഓർഡിനൻസ് നിയമം ആയി കഴിഞ്ഞു . കോടതി പറയുന്നത് അനുസരിക്കാൻ തയ്യാറാണെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ .

 

Top