ബിജെപി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി മാണി വില പേശി; മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് സുധീരൻ

കൊച്ചി:കെ.എം. മാണി. ബി.ജെ.പി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി ഒരേസമയം വിലപേശിയെന്ന് വി.എം സുധീരൻ ആരോപിച്ചു . കെ.എം. മാണി വിശ്വാസ്യത ഉറപ്പുവരുത്താന്‍ ചില ഉറപ്പുകള്‍ നല്‍കാന്‍ തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ബി.ജെ.പിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന ഉറപ്പാണ് അതില്‍ പ്രധാനം. ലോക്സഭയില്‍ യു.പി.എയ്ക്ക് ഒരു എം.പിയെ നഷ്ടമാകുന്നത് ബി.ജെ.പിക്ക് നേട്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

കെ.എം. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് വി.എം. സുധീരൻചോദിച്ചു.മാണി ബിജെപിക്കൊപ്പം കൂടില്ലെന്ന് ഉറപ്പുവരുത്താൻ മാണി തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.യുഡിഎഫിൽ എത്തിയശേഷവും സമദൂരം എന്ന് മാണി പറയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. നിലപാടിൽ മാണി വ്യക്തത വരുത്തണമെന്നും സുധീരൻ പറഞ്ഞു.ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ത്രിമാന രാഷ്ട്രീയമാണ് മാണി പ്രയോഗിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ പാർട്ടികളുമായി ചർച്ച നടത്തി. ഇതോടെ മാണിയുടെ വിശ്വാസ്യത നഷ്ടമായെന്നും സുധീരൻ കൂട്ടിച്ചേർത്തു.

സമദൂരനിലപാട് പാര്‍ട്ടികളോട് ഇനിയും എങ്ങനെ തുടരാനാകും. താന്‍ ഇടയ്ക്കിടയ്ക്ക് മുന്നണി മാറില്ലെന്നും സുധീരൻ പറഞ്ഞു. ഏത് മുന്നണിയിലാണ് താനെന്ന് ആരും പറയേണ്ട കാര്യമില്ല. ഉപദേശത്തിന് നന്ദി. ചതിയിലൂടെയും അട്ടിമറിയിലൂടെയും സ്ഥാനം നേടുകയല്ല വേണ്ടതെന്നും സുധീരൻ മാധ്യമങ്ങളോടു പറഞ്ഞു.നേരേ ചൊവ്വേയിലൂടെ മാണി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായിരുന്നു ഈ വാക്കുകൾ.

രാജ്യസഭാ സീറ്റ് പ്രശ്നത്തില്‍ യുവ എം.എല്‍എമാരുടെ പ്രതിഷേധത്തിനു പിന്നില്‍ താനാണെന്ന പി.ജെ.കുര്യന്റെ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടത് യുവ എംഎല്‍എമാര്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരുടേയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം. പി.ജെ.കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി കൊടുക്കുന്നത് നല്ലകാര്യമാണ്. അതോടെ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെടും. താന്‍ രാഹുല്‍ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്ന പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത് എം.എം.ഹസനും രമേശ് ചെന്നിത്തലയുമാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.

രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയാണുള്ളത്. ഉമ്മന്‍ചാണ്ടിയെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്നാണ് എ ഗ്രൂപ്പിലെ പൊതുവികാരം. വിമര്‍ശനങ്ങളുണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനംപാലിക്കുന്നെന്നാണ് പരാതി. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഉമ്മന്‍ചാണ്ടിക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നിരിക്കെ പരസ്യവിമര്‍ശനത്തിലൂടെ ഉമ്മന്‍ചാണ്ടിയെ മാത്രം ലക്ഷ്യംവയ്ക്കുന്നുവെന്ന് കെ.സി.ജോസഫ് മനോര ന്യൂസിനോടു പറ‍ഞ്ഞു. വിമര്‍ശനങ്ങളുണ്ടെങ്കില്‍ അത് രാഷ്ട്രീയകാര്യസമിതിയില്‍ പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Latest
Widgets Magazine