വിവാഹ ചെലവ് കുറയ്ക്കാന്‍ വേണ്ടി അമ്പതുകാരന്‍ ഒറ്റയടിയ്ക്ക് മൂന്നുപേരെ കെട്ടി (വീഡിയോ)

അമിതമായുള്ള വിവാഹ ചെലവ് ഒഴിവാക്കാന്‍ അമ്പതുകാരന്‍ മൂന്നുയുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു. ഉഗാണ്ടയിലെ വകിസൊ ജില്ലയിലെ കതാംബി സ്വദേശിയായ മൊഹമ്മദ് സെമന്‍ഡ എന്നയാളാണ് മൂന്നു യുവതികളെയും ഒരു ചടങ്ങില്‍ വിവാഹം ചെയ്ത് താരമായത്. തന്റെ സമ്പത്ത് മോഹിച്ച് അവര്‍ തന്നെ വിവാഹം ചെയ്തതാണെന്ന് പറയാനാവില്ലെന്നും തന്റെ സാമ്പത്തികസ്ഥിതി അത്ര മെച്ചപ്പെട്ടതൊന്നുമല്ലെന്ന് ഈ മൂന്നുപേര്‍ക്കുമറിയാമെന്നും തന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് അവര്‍ വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് മൊഹമ്മദ് പറയുന്നത്. മൂന്നു പേര്‍ക്കും പരസ്പരം തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഓരോരുത്തര്‍ക്കും വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും താന്‍ കഠിനാധ്വാനം ചെയ്ത് അവരെ പോറ്റുമെന്ന് അവര്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല്‍പ്പത്തിയെട്ടുകാരിയായ സല്‍മത്ത് നലുവുജ്ജെ, ഇരുപത്തിയേഴുകാരിയായ ജാമിയോ നകായിസാ, ഇരുപത്തിനാലുകാരിയായ മസ്തുല്ല നാംവന്‍ജെ എന്നിവരെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സല്‍മത്ത് നലുവുജ്ജയെ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് മൊഹമ്മദ് വിവാഹം ചെയ്തതാണ്. ഈ ബന്ധത്തില്‍ അവര്‍ക്ക് അഞ്ച് മക്കള്‍ ഉണ്ട്. ഇവരുടെ വിവാഹബന്ധം പുതുക്കുകയായിരുന്നു ചടങ്ങില്‍.

വരനും വധുവും ബാത്ത് റൂമില്‍ വെച്ച് വിവാഹം കഴിച്ചു; തൊട്ടടുത്ത് വരന്‍റെ അമ്മ ശ്വാസം കിട്ടാതെ കിതച്ചു   23 കാരനെ സ്വന്തമാക്കാന്‍ 38 വയസ്സുകാരി മുന്നോട്ട് വെച്ച വമ്പന്‍ ഓഫര്‍ കേട്ടാല്‍ ആരായാലും അമ്പരക്കും   വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് സൗദി റിയാലും അമേരിക്കന്‍ ഡോളറും മൊബൈല്‍ ഫോണും വലിച്ചെറിഞ്ഞ നവവരന്‍ പുലിവാല് പിടിച്ചു   താര ദമ്പതികള്‍ക്കുള്ള കോണ്ടം കമ്പനിയുടെ ആശംസയില്‍ കല്ലുകടി; പരസ്യ വാചകത്തിൻ്റെ അര്‍ത്ഥം മാറി പാണ്ടായി അനുഷ്‌ക കോലി വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്; ഇറ്റലിയിലെ റിസോര്‍ട്ടിലെ ചടങ്ങില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പ്രമുഖര്‍
Latest
Widgets Magazine