പ്രിയങ്കയ്ക്കും നിക്കിനും ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി; സമ്മാനവും നല്‍കി..എന്താണെന്നല്ലേ…

ബോളിവുഡിന് ഇത് കല്യാണ സീസണാണ്. ദീപികയുടെയും രണ്‍വീറിന്റെയും കല്യാണത്തിന് പിന്നാലെ പ്രിയങ്കയുടെയും നിക്കിന്റെയും കല്യാണവും. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ വെച്ച് പ്രിയങ്കയുടെയും നിക്കിന്റെയും കല്യാണം നടന്നത്. വെളുത്ത ഗൗണില്‍ അതി സുന്ദരിയായി പ്രിയങ്ക വരുന്നതും പ്രിയങ്കയെ കണ്ട് നിക്കിന്റെ കണ്ണ് നിറയുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

 

 

 

ആഘോഷം നിറഞ്ഞ വിവാഹ സത്കാരവും ദമ്പതികള്‍ ഒരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹസത്കാരത്തില്‍ പങ്കെടുത്തിരുന്നു. ഇരുവര്‍ക്കും റോസ പുഷ്പങ്ങളാണ് മോദി സമ്മാനമായി നല്‍കിയത്.

Latest
Widgets Magazine