ഫാദര്‍ നിക്കോളസ് ഗ്രണ്ണറുടെ ജന്മദിനത്തില്‍ വിശ്വാസികള്‍ക്കുമുന്നില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു!

index

പോര്‍ച്ചുഗല്‍: വിശ്വാസികള്‍ക്കുമുന്നില്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു പ്രകാശവളയത്തിനുള്ളിലാണ് മാതാവ് തെളിഞ്ഞത്. ഫാദര്‍ നിക്കോളസ് ഗ്രണ്ണറുടെ ജന്മദിനത്തിലാണ് ഈ അപൂര്‍വ്വ കാഴ്ച ഉണ്ടായതെന്ന് പറയുന്നു. ഫാത്തിമായിലാണ് മുക്കാല്‍ മണിക്കൂറോളം വിശ്വാസികള്‍ക്കുമുന്നില്‍ മാതാവ് പ്രത്യക്ഷപ്പെട്ടത്.

പ്രകാശത്തിന്റെ ഉറവിടം കറങ്ങുന്നുണ്ടായിരുന്നുവെന്നും കണ്ടുനിന്നവര്‍ സാക്ഷ്യപ്പെടുത്തി. ഏതാനും മിനിറ്റുകള്‍ക്കുശേഷം മാതാവ് അപ്രത്യക്ഷമാകുകയായിരുന്നു. കുറച്ചു മാസങ്ങളായി ഫാത്തിമാ രൂപതയിലെ പല സ്ഥലങ്ങളിലായി മാതാവിന്റെ രൂപം തീര്‍ത്ഥാടനത്തിലായിരുന്നു. പോര്‍ച്ചുഗീസ് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഔറത്തില്‍ നിന്ന് കാക്‌സാറിയ,ിലേക്ക് മാതാവിന്റെ രൂപം തീര്‍ത്ഥാടനത്തിനായി മറ്റുന്നതിനിടയിലാണ് അവിടെ കൂടിയ വിശ്വാസികള്‍ക്കു മുന്‍പില്‍ മാതാവ് പ്രത്യക്ഷപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരുണയുടെ വര്‍ഷത്തില്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെടുമെന്നും ലോകത്ത് പല ഭീകരമായ മാറ്റങ്ങളും സംഭവിക്കുമെന്നു ഇറ്റലിയിലെ ഫ്രാന്‍സിസ്‌കന്‍ സഭയില്‍പ്പെട്ട ഒരു കന്യാസ്ത്രീക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയെന്നും പറയുന്നു. കരണയുടെ വര്‍ഷം തീരുന്നതിനുമുന്‍പ് മാതാവ് മൂന്നു സ്ഥലങ്ങളില്‍ കൂടി പ്രത്യക്ഷപ്പെടുമെന്നാണ് പറയുന്നത്.

Top