ദിലീപ് കേസില്‍ എന്റെ പേരും വലിച്ചിട്ടു; വിവാഹം കഴിഞ്ഞാല്‍ സിനിമയിലുണ്ടാകില്ല; നമിത പ്രമോദ്

പുതിയ തീരങ്ങള്‍’ എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നമിത ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘പ്രൊഫസര്‍ ഡിങ്കനു’ള്‍പ്പടെ അഞ്ച് ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി വേഷമിട്ടിരുന്നു. അതുകൊണ്ട് തന്നെ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലീപ് അറസ്റ്റിലായതിന് പിന്നാലെ നമിതയുടെ പേരും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ് പറയുന്നു.

സിനിമാ രംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണം- നമിത പറഞ്ഞു. ഒരാളെകുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെകുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നത് ശരിയല്ലെന്ന് നടി പറഞ്ഞു. വ്യാജവാര്‍ത്തകള്‍ ആദ്യം മനോവിഷമം ഉണ്ടാക്കിയെങ്കിലും കുടുംബത്തിന്റെയും ബന്ധുകളുടെയും പിന്തുണ വലുതായിരുന്നെന്ന് നമിത കൂട്ടിച്ചേര്‍ത്തു.

വിവാഹത്തെപ്പറ്റിയും നടി മനസ് തുറന്നു. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ പിന്നെ അഭിനയം തുടരാന്‍ താല്‍പര്യമില്ല. തന്റെ അമ്മയെ പോലെ വീട്ടമ്മയായിരിക്കാനാണ് തന്റെ ആഗ്രഹമെന്നും നമിത പറഞ്ഞു. എല്ലാ കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണ്. ഞാന്‍ എന്റെ അമ്മയെ കണ്ട് വളര്‍ന്ന പെണ്‍കുട്ടിയാണ്. അമ്മ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു.അതുപോലെ നല്ലൊരു കുടുംബിനിയായി കഴിയാനാണ് തനിക്കും ഇഷ്ടമെന്ന് നമിത പറഞ്ഞു.

അതേസമയം ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും നമിത പറഞ്ഞു. അതേസമയം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കട്ടഫാനാണ് താനെന്നും വിവാഹം കഴിച്ച് സിനിമയില്‍ നിന്ന് വിട്ടുപോകുന്നതിന് മുമ്പ് ഇരുവരുടെയും കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നമിത പറഞ്ഞു.

യാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല; ഭര്‍ത്താവിനെ ശരിക്കും നോക്കാനുള്ള പക്വത തത്ക്കാലം ആയിട്ടില്ല…  ഞാന്‍ സെറ്റിലായി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല; നമിത പ്രമോദ് പണം കയ്യിലുള്ളതുകൊണ്ടാ, കുറച്ചു കഴിയുമ്പോള്‍ മാറിക്കോളും; ഇപ്പോള്‍ തന്നെ മലയാളത്തില്‍ പടങ്ങളൊന്നും ഇല്ലല്ലോ; പട്ടിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിച്ച നമിതയ്ക്ക് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം; കുറ്റപ്പെടുത്തിയവര്‍ക്ക് നമിതയുടെ മറുപടിയെത്തി ദിലീപിന്റെ യുഎസ് ടൂര്‍ വീണ്ടും വിവാദങ്ങളില്‍ കുരുങ്ങുന്നു; നടി നമിത പ്രമോദിന്റെ പ്രതിഷേധ പരാമര്‍ശത്തിനുള്ള കാരണം തേടി ആരാധകര്‍ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി ന​മി​ത പ്ര​മോ​ദ് വീ​ണ്ടും.
Latest
Widgets Magazine